
കെഎസ്‌ഇബിയുടെ 494.28 കോടിയുടെ നഷ്‌ടം സർക്കാർ ഏറ്റെടുത്തു
- 2023-24 വർഷത്തെ നഷ്ടമാണിത്
തിരുവനന്തപുരം: കെഎസ്‌ഇബിയുടെ 494.28 കോടിയുടെ നഷ്‌ടം സർക്കാർ ഏറ്റെടുത്തു. 2023-24 വർഷത്തെ നഷ്ടമാണിത്. സർക്കാരിന്റെ കടമെടുപ്പ് പരിധി ഉയർത്തുന്നതിന് വേണ്ടിയാണ് കെഎസ്ഇബിയുടെ നഷ്‌ടം സർക്കാർ ഏറ്റെടുത്തത്.

കഴിഞ്ഞ വർഷം സമാനമായ രീതിയിൽ കെഎസ്ഇബിയുടെ നഷ്ട്ടത്തിന്റെ എഴുപത്തഞ്ച് ശതമാനം സർക്കാർ ഏറ്റെടുത്തിരുന്നു. അന്ന് അത് എഴുനൂറ് കോടി രൂപയായിരുന്നു. ഇപ്രാവശ്യം നഷ്ടത്തിന്റെ തൊണ്ണൂറ് ശതമാനമാണ് സർക്കാർ ഏറ്റെടുത്തിരിക്കുന്നത്.
CATEGORIES News