കെഎസ്ഇബി ക്കെതിരെ                            മാവിൽ കുളിച്ച് പ്രതിഷേധം

കെഎസ്ഇബി ക്കെതിരെ മാവിൽ കുളിച്ച് പ്രതിഷേധം

  • മുന്നറിയിപ്പില്ലാതെ വൈദ്യുതി മുടങ്ങിയതിനെതിരെയാണ് മില്ലുടമയുടെ പ്രതിഷേധം

കൊല്ലം: മുന്നറിയിപ്പില്ലാതെ വൈദ്യുതി മുടങ്ങിയതിനെതിരെ കെഎസ്ഇബിയ്ക്കെ‌തിരെ വ്യത്യസ്ഥമായ പ്രതിഷേധവുമായി കൊല്ലം കുണ്ടറയിലെ മില്ലുടമ. തയ്യാറാക്കി വച്ചിരുന്ന മാവ് ഉപയോഗശൂന്യമായതോടെ വൈദ്യുതി ഓഫീസിന് മുന്നിലെത്തി മാവിൽ കുളിച്ചായിരുന്നു പ്രതിഷേധം.
മുന്നറിയിപ്പില്ലാതെ തുടർച്ചയായി വൈദ്യുതി മുടക്കം വന്നതോടെ ധാന്യങ്ങൾ മാവാക്കി നൽകുന്ന മില്ലുടമ ദുരിതത്തിലായി ഇളബള്ളൂർ വേലുത്തമ്പി നഗറിൽ കുളങ്ങരക്കൽ രാജേഷാണ് ഗതികെട്ട് പുളിച്ച് പോയ മാവുമായി കെഎസ്ഇബി ഓഫീസിന് മുന്നിൽ എത്തി തലയിലൊഴിച്ച് പ്രതിഷേധിച്ചത്.

ധാന്യങ്ങൾ മാവാക്കിയ ശേഷം കടകളിൽ വിതരണം ചെയ്‌ത്‌ ജീവിക്കുന്ന രാജേഷിന് നിരന്തരം കെഎസ്ഇബി ഇരുട്ടടി നൽകിയോടെ മില്ല് പൂട്ടിയിടേണ്ട അവസ്ഥയിലാണ്. കഴിഞ്ഞ ദിവസം മാത്രം പതിനായിരം രൂപയുടെ നഷ്ടമുണ്ടായെന്നും മില്ലുടമ രാജേഷ് പറഞ്ഞു.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )