കെഎസ് ആർടിസിയുടെ ദിനവരുമാനം സർവകാല റെക്കോഡിലേക്ക്

കെഎസ് ആർടിസിയുടെ ദിനവരുമാനം സർവകാല റെക്കോഡിലേക്ക്

  • തിങ്കളാഴ്ചയാണ് ടിക്കറ്റ് വരുമാനം 9.22 കോടിരൂപ എന്ന നേട്ടം കൊയ്തത്

തിരുവനന്തപുരം: കെഎസ് ആർടിസിയുടെ ദിനവരുമാനം സർവകാല റെക്കോഡിലേക്ക്. തിങ്കളാഴ്ചയാണ് ടിക്കറ്റ് വരുമാനം 9.22 കോടിരൂപ എന്ന നേട്ടം കൊയ്തത്. 2023 ഡിസംബർ 23ന് 9.06 കോടിരൂപയായിരുന്നു വരുമാനം. ശബരിമല സ്പെഷ്യൽ സർവീസിനൊപ്പം മറ്റ് സർവീസുകൾ മുടക്കമില്ലാതെ നടത്തിയതും കൃത്യമായ ആസൂത്രണവുമാണ് വരുമാനം കൂട്ടാൻ സഹായിച്ചത്.

തിരുവനന്തപുരം, കോഴിക്കോട്, കണ്ണൂർ സർവീസുകൾക്ക് യാത്രക്കാരേറിയതും നേട്ടമായി. വരുമാന വർധനയ്ക്കായി പ്രയത്നിച്ച ജീവനക്കാരെയും സൂപ്പർവൈസർമാരെയും ഓഫീസർമാരെയും ഗതാഗത മന്ത്രിയും സിഎംഡിയും അഭിനന്ദിച്ചു. ക്രിസ്മസ് അവധി കഴിഞ്ഞുള്ള യാത്രക്കാരുടെ തിരക്ക് പരിഗണിച്ച് ഞായർ, തിങ്കൾ ദിവസങ്ങളിൽ കൂടുതൽ സർവീസ് നടത്തുമെന്നും മന്ത്രി അറിയിച്ചു.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )