
കെജ്‌രിവാളിൻ്റെ ജാമ്യഹർജിയിൽ സുപ്രിംകോടതി വിധി ഇന്ന്
- ഇതിൽ കൂടി ജാമ്യം ലഭിച്ചാൽ കെജ്‌രിവാൾ ജയിൽ മോചിതനാകും
ഡൽഹി: ഡൽഹി മദ്യനയ അഴിമതിയിൽ മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിൻ്റെ ജാമ്യഹർജിയിൽ സുപ്രിംകോടതി ഇന്ന് വിധി പറയും. സിബിഐ എടുത്ത കേസിലാണ് വിധി പറയുക. ഇതിൽ കൂടി ജാമ്യം ലഭിച്ചാൽ കെജ്‌രിവാൾ ജയിൽ മോചിതനാകും. നേരത്തെ ഇഡി എടുത്ത കേസിൽ സുപ്രിം കോടതി ജാമ്യം അനുവദിച്ചിരുന്നു. ജസ്റ്റിസുമാരായ സൂര്യകാന്ത്, ഉജ്ജൽ ഭുയാൻ എന്നിവടങ്ങിയ ബെഞ്ചാണ് കേസിൽ വിധി പറയുന്നത്.
CATEGORIES News