കെ.കെ. രത്നകുമാരി കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്

കെ.കെ. രത്നകുമാരി കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്

  • യുഡിഎഫ് സ്ഥാനാർഥി കോൺഗ്രസിലെ ജൂബിലി ചാക്കോയെ പരാജയപ്പെടുത്തിയാണ് പ്രസിഡന്റായത്

കണ്ണൂർ: കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റായി കെ.കെ. രത്നകുമാരിയെ തെരഞ്ഞെടുത്തു. നിലവിലെ ആരോഗ്യ – വിദ്യാഭ്യാസ സ്ഥിരസമിതി അധ്യക്ഷയായ കെ കെ രത്നകുമാരി യുഡിഎഫ് സ്ഥാനാർഥി കോൺഗ്രസിലെ ജൂബിലി ചാക്കോയെ പരാജയപ്പെടുത്തിയാണ് പ്രസിഡന്റായത്.

എൽഡിഎഫിന് 16 വോട്ടുകൾ ലഭിച്ചപ്പോൾ യുഡിഎഫിന് ഏഴ് വോട്ടുകളാണ് ലഭിച്ചത്. പ്രസിഡന്റായിരുന്ന പി പി ദിവ്യ രാജിവച്ചതിനെത്തുടർന്നാണ് തെരഞ്ഞെടുപ്പ്.

CATEGORIES
TAGS
Share This

COMMENTS Wordpress (0) Disqus ( )