
കെ.റഫീഖ് സിപിഎം വയനാട് ജില്ലാ സെക്രട്ടറി
- കെ.റഫീഖ് ഏറ്റവും പ്രായം കുറഞ്ഞ ജില്ലാ സെക്രട്ടറി
കൽപ്പറ്റ: സിപിഎം വയനാട് ജില്ലാ സെക്രട്ടറിയായി ഡിവൈഎഫ്ഐ നേതാവ് കെ. റഫീഖിനെ ജില്ലാ സമ്മേളനം തിരഞ്ഞെടുത്തു. പി. ഗഗാറിൻ സെക്രട്ടറിയായി തുടരുമ്പോഴാണ് അപ്രതീക്ഷിതമായി റഫീഖിനെ തിരഞ്ഞെടുത്തത്. ഡി.വൈ.എഫ്.ഐ ജില്ലാ സെക്രട്ടറിയായി പ്രവർത്തിച്ചുവരുകയായിരുന്നു കെ. റഫീഖ്.

കെ.റഫീഖ് ഏറ്റവും പ്രായം കുറഞ്ഞ ജില്ലാ സെക്രട്ടറിയാണ്. ഡി.വൈ.എഫ്.ഐ ജില്ലാ സെക്രട്ടറി സ്ഥാനത്ത് നിന്ന് ജില്ലയിലെ പാർട്ടിയുടെ അമരത്തേക്ക് റഫീഖ് എത്തുന്നത്.