കെ.വി.മോഹൻ കുമാറിൻ്റെ കഥകളുടെ ഹിന്ദി പരിഭാഷ പ്രകാശനം ചെയ്തു

കെ.വി.മോഹൻ കുമാറിൻ്റെ കഥകളുടെ ഹിന്ദി പരിഭാഷ പ്രകാശനം ചെയ്തു

  • ഹിമാചൽ ഉപമുഖ്യമന്ത്രി മുകേഷ് അഗ്നിഹോത്രി രമേഷ് ചന്ദ്ര ഗംഗോത്രക്ക് ആദ്യപ്രതി നൽകിക്കൊണ്ട് പുസ്തകം പ്രകാശനം ചെയ്തു

സിംല :കെ.വി. മോഹൻകുമാറിന്റെ കഥകളുടെ ഹിന്ദി പരിഭാഷ “ജലരാശി ” സിംലയിൽ പ്രകാശനം ചെയ്തു. ഭാഷാ സമന്വയ വേദിയുടെ വിവർത്തക ബന്ധുത്വ യാത്രയോടനുബന്ധിച്ച് നടന്ന ചടങ്ങിൽ ഹിമാചൽ സർക്കാറിൽ സാംസ്കാരിക വകുപ്പിൻ്റെ ചുമതലയുള്ള ഉപമുഖ്യമന്ത്രി മുകേഷ് അഗ്നിഹോത്രി സംസ്ഥാന ഫുഡ് കമ്മീഷണർ രമേഷ് ചന്ദ്ര ഗംഗോത്രക്ക് ആദ്യപ്രതി നൽകിക്കൊണ്ട് പ്രകാശനം നിർവ്വഹിച്ചു.

ഇന്ത്യയിലെ ചെറിയ ഭാഷകളിലെ സാഹിത്യകൃതികൾക്ക് വലിയ വ്യവഹാരമണ്ഡലം ഉണ്ടാക്കാൻ വിവർത്തനങ്ങൾ പാതയൊരുക്കുമെന്നും അപ്പോഴാണ് സാംസ്കാരികസമന്വയം യാഥാർത്ഥ്യമാകുന്നതെന്നും ഉപമുഖ്യമന്ത്രി അഭിപ്രായപ്പെട്ടു. പരിഭാഷകളിലൂടെയും വിവിധ സംസ്ഥാനങ്ങളിലെ ദേശീയോത്സവങ്ങളിലൂടെയും സാംസ്കാരിക വിനിമയം ശക്തിപ്പെടുത്താൻ കഴിയുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കെ.വി.മോഹൻകുമാർ രചനാനുഭവങ്ങൾ പങ്കുവെച്ചു. സാംസ്കാരിക വകുപ്പ് അഡീഷണൽ ഡയരക്ടർ മഞ്ജിത്ശർമ്മ , ഡോ. ആർസു, ഡോ.ഒ.വാസവൻ, പി.എസ്.സജയകുമാർ, ഡോ.കെ.സി.അജയകുമാർ, ഡോ. ഷീന ഈപ്പൻ തുടങ്ങിയവർ പങ്കെടുത്തു. വിവർത്തക ബന്ധുത്വ യാത്രയുടെ ഭാഗമായി 20 അംഗ പ്രതിനിധി സംഘമാണ് സിംലയിലെത്തിയത്.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus (0 )