
കേന്ദ്രനിയമഭേദഗതി തൃശൂർ പൂരത്തിന്റെ എല്ലാ മനോഹാരിതകളും നശിപ്പിക്കും- കെ. രാജൻ
- തൃശൂരിനോടുള്ള അവഗണയാണ് ഈ ഉത്തരവെന്നും മന്ത്രി പറഞ്ഞു
തൃശൂർ: വെടിക്കെട്ട് സംബന്ധിച്ച കേന്ദ്രനിയമഭേദഗതി തൃശൂർ പൂരത്തിന്റെ എല്ലാ മനോഹാരിതകളും നശിപ്പിക്കുന്നതാണെന്ന് റവന്യൂ വകുപ്പ് മന്ത്രി കെ. രാജൻ. തൃശൂരിനോടുള്ള അവഗണയാണ് ഈ ഉത്തരവെന്നും മന്ത്രി പറഞ്ഞു. ഇത് കേരളത്തിനോടും പൂര പ്രേമികളോടും ഉള്ള വെല്ലുവിളിയാണെന്നും മന്ത്രി വ്യക്തമാക്കി.
35 നിയന്ത്രണങ്ങളാണ് പറഞ്ഞിട്ടുള്ളത് ഇതിലെ ചില നിബന്ധനകൾ ഒരിക്കലും അംഗീകരിക്കാൻ പറ്റില്ല. അത് അംഗീകരിച്ചാൽ തേക്കിൻകാട് മൈതാനത്തിൽ വച്ച് വെടിക്കെട്ട് നടത്താൻ പറ്റില്ല. 200 മീറ്റർ ഫയർ ലൈൻ ആണ് ഉത്തരവിൽ പറയുന്നത്. ഇത് നടപ്പിൽ വന്നാൽ തേക്കിൻകാടിൽ വെടിക്കെട്ട് നടത്താൻ പറ്റില്ല. ഫയർ ലൈനും ആളുകളും തമ്മിലെ അകലം 100 മീറ്റർ ആക്കി. തേക്കിൻകാട് മൈതാനത്തിൽ ഇതിന് വേണ്ട സൗകര്യങ്ങൾ ഇല്ല. ആശുപത്രി, സ്‌കൂൾ, നഴ്‌സിംഗ് ഹോം എന്നിവയിൽ നിന്നും 250 മീറ്റർ അകലെ ആക്കണം വെടിക്കെട്ടുകൾ എന്ന നിബന്ധനയും മാറ്റണമെന്നും മന്ത്രി പറഞ്ഞു