
കേന്ദ്രമന്ത്രിയെ കാണാൻ അനുമതി തേടിയതിൽ വിശദീകരണവുമായി ആരോഗ്യമന്ത്രി വീണാ ജോർജ്
- കേന്ദ്രമന്ത്രിയെ കാണാൻ അപ്പോയിന്റ്മെന്റ് തേടിയത് കുറ്റകരമെന്ന് വരുത്തിതീർക്കാൻ ശ്രമിക്കുന്നത് അങ്ങേയറ്റം മോശമെന്ന് മന്ത്രി വ്യക്തമാക്കി.
തിരുവനന്തപുരം: കേന്ദ്രമന്ത്രിയെ കാണാൻ അനുമതി തേടിയതിൽ വിശദീകരണവുമായി ആരോഗ്യമന്ത്രി വീണാ ജോർജ്. ചില മാധ്യമങ്ങൾ ഈ വിഷയത്തിൽ സംസ്ഥാനത്തെ ആരോഗ്യവകുപ്പിനേയും ആരോഗ്യമന്ത്രിയേയും ക്രൂശിക്കാനാണ് ശ്രമിക്കുന്നതെന്നും ഇത് വളരെ മോശമാണെന്നും ആരോഗ്യമന്ത്രി വിമർശിച്ചു.

കേന്ദ്രമന്ത്രിയെ കാണാൻ അപ്പോയിന്റ്മെന്റ് തേടിയത് കുറ്റകരമെന്ന് വരുത്തിതീർക്കാൻ ശ്രമിക്കുന്നത് അങ്ങേയറ്റം മോശമെന്ന് മന്ത്രി വ്യക്തമാക്കി. അപ്പോയിന്റ് മെന്റ് തേടിയത് തെറ്റാണോ എന്ന് ചോദിച്ച മന്ത്രി തനിക്ക് ഊഹാപോഹങ്ങൾക്ക് മറുപടി പറയാൻ താത്പര്യമില്ലെന്നും പറഞ്ഞു.
CATEGORIES News