
കേന്ദ്രസർക്കാർ വിഴിഞ്ഞം തുറമുഖത്തോടു അവഗണന കാട്ടുന്നു; മന്ത്രി വി.എൻ. വാസവൻ
- കേന്ദ്രസർക്കാർ വിഹിതമായ 817. 8 0 കോടി രൂപ ഇനിയും ലഭ്യമായിട്ടില്ല
തിരുവനന്തപുരം : കേന്ദ്രസർക്കാർ കേരളത്തോട് കാട്ടുന്നതോടൊപ്പം വിഴിഞ്ഞം തുറമുഖത്തോടും അവഗണന കാട്ടുന്നതായി തുറമുഖ വകുപ്പ് മന്ത്രി വി .എൻ വാസവൻ. കേന്ദ്രസർക്കാർ വിഹിതമായ 817. 8 0 കോടി രൂപ ഇനിയും ലഭ്യമായിട്ടില്ല. ഈ തുക പലിശയിനത്തിൽ മാത്രമേ നൽകുകയുള്ളൂ എന്നാണ് ഇപ്പോൾ കേന്ദ്രസർക്കാർ പറയുന്നത് അങ്ങനെ വരുമ്പോൾ 817 കോടി രൂപയ്ക്ക് 12000 കോടി രൂപയോളം സർക്കാർ കേന്ദ്രത്തിന് മടക്കി നൽകേണ്ടിവരും. ഈ തീരുമാനത്തിൽ നിന്നും കേന്ദ്രസർക്കാർ പിന്മാറണമെന്നും മന്ത്രി പറഞ്ഞു.

രാജ്യത്തെ ആദ്യത്തെ സമർപ്പിത ട്രാൻ ഷിപ്പ്മെന്റ് തുറമുഖമാണ് വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം. വൻകിട ചരക്ക് കപ്പലുകൾക്ക് ബർത്ത് ചെയ്യാൻ സാധിക്കുന്ന ലോകത്തിലെ വൻകിട തുറമുഖങ്ങളിൽ ഒന്നായി വിഴിഞ്ഞ മാറുന്നതോടെ. കൊളംബോ തുറമുഖം കൈകാര്യം ചെയ്തിരുന്ന നല്ലൊരു ഭാഗം ഇന്ത്യൻ കാർഗോ ഇവിടെ എത്തും.അങ്ങനെ രാജ്യത്തിന് തന്നെ വലിയ നേട്ടമായി അത് മാറും. ഇതൊന്നും കണക്കാക്കാതെയാണ് കേന്ദ്രസർക്കാർ നൽകാൻ ഉദ്ദേശിക്കുന്ന 817.80കോടി രൂപയ്ക്ക് പകരം പലിശ അടക്കം പന്തീരായിരം കോടി രൂപയായി തിരിച്ചടയ്ക്കണമെന്ന് കേന്ദ്രത്തിന്റെ പുതിയ നിബന്ധന ഇത് കേരളത്തോട് കേന്ദ്രം കാട്ടുന്ന വിവേചനത്തിൻ്റെ ഭാഗമാണെന്ന് തുറമുഖ വകുപ്പ് മന്ത്രി വി എൻ വാസവൻ പറഞ്ഞു.