
കേന്ദ്രാവിഷ്കൃത വിദ്യാഭ്യാസ പദ്ധതി പിഎം ശ്രീയിൽ കേരളം ഉടൻ ചേരില്ല- മന്ത്രിസഭാ യോഗം
- വിശദമായ ചർച്ച വേണമെന്ന നിലപാടിൽ മന്ത്രിസഭാ യോഗം തീരുമാനം മാറ്റിവച്ചു
തിരുവനന്തപുരം: കേന്ദ്ര വിദ്യാഭ്യാസ പദ്ധതിയായ പിഎം ശ്രീ അംഗീകരിക്കുന്നതിൽ മന്ത്രിസഭാ യോഗം തീരുമാനമെടുത്തില്ല. പദ്ധതിയിൽ ചേരാതെ ഫണ്ട് നൽകില്ലെന്ന കേന്ദ്ര നിലപാടിനെ തുടർന്ന് കേരളവും വഴങ്ങുമെന്നാണ് കരുതിയതെങ്കിലും വിശദമായ ചർച്ച വേണമെന്ന നിലപാടിൽ മന്ത്രിസഭാ യോഗം തീരുമാനം മാറ്റിവച്ചു.

പദ്ധതിയിൽ ചേർന്നില്ലെങ്കിൽ കേന്ദ്രാവിഷ്കൃത വിദ്യാഭ്യാസ പദ്ധതികളിലെ വിഹിതിം നൽകില്ലെന്ന നിലപാട് കേന്ദ്ര സർക്കാർ തുടരുകയാണ്.
CATEGORIES News