
കേന്ദ്ര തൊഴിൽ മന്ത്രാലയത്തിന് കീഴിൽ വനിതകൾക്ക് സൗജന്യ തൊഴിൽ മേള
- ഡിസംബർ മാസം നടക്കുന്ന ഓൺലൈൻ പ്ലേസ്മെന്റ് ഡ്രൈവിൽ സൗജന്യമായി പങ്കെടുക്കാം
ന്യൂ ഡൽഹി :കേന്ദ്ര തൊഴിൽ മന്ത്രാലയത്തിന് കീഴിൽ വനിതകൾക്ക് സൗജന്യ തൊഴിൽ മേള. കേന്ദ്ര തൊഴിൽ ഉദ്യോഗ മന്ത്രാലയത്തിന് കീഴിൽ പ്രവർത്തിക്കുന്ന ദേശീയ തൊഴിൽ സേവന കേന്ദ്രം പട്ടികജാതി/ വർഗത്തിൽപ്പെട്ട യുവതികൾക്കായാണ് തൊഴിൽ അവസരമുള്ളത്.താൽപര്യമുള്ളവർക്ക് ഡിസംബർ മാസം നടക്കുന്ന ഓൺലൈൻ പ്ലേസ്മെന്റ് ഡ്രൈവിൽ സൗജന്യമായി പങ്കെടുക്കാം.

താൽപര്യമുള്ള ഉദ്യോഗാർഥികൾ ഡിസംബർ 11ന് ഉച്ചയ്ക്ക് മുൻപ് https://forms.gle/sdnXVQekxtmQDuhm’ എന്ന ഗൂഗിൾ ലിങ്കിൽ രജിസ്റ്റർ ചെയ്യണം. രജിസ്റ്റർ ചെയ്യുന്ന ഉദ്യോഗാർഥികൾക്ക് ടെലിഫോണിക് ഇന്റർവ്യൂ ഉണ്ടാകും. വിശദവിവരങ്ങൾക്ക് National Career Serive Centre for SC/ST, Trivandrum എന്ന ഫേസ്ബുക്ക് പേജ് സന്ദർശിക്കുക.
സംശയങ്ങൾക്ക്: 0471 2332113 എന്ന നമ്പറിൽ ബന്ധപ്പെടുക.
CATEGORIES News
TAGS KERALA