
കേന്ദ്ര തൊഴിൽ മന്ത്രാലയത്തിന്റെ സൗജന്യ പ്ലേയ്സ്മെന്റ് ഡ്രൈവ് 27 ന്
- അപേക്ഷിക്കേണ്ട അവസാന തിയതി ജനുവരി 24
തിരുവനന്തപുരം :കേന്ദ്ര തൊഴിൽ മന്ത്രാലയത്തിനു കീഴിലുള്ള ദേശീയ തൊഴിൽ സേവന കേന്ദ്രത്തിന്റെ നേതൃത്വത്തിൽ സൗജന്യ പ്ലേയ്സ്മെന്റ് ഡ്രൈവ് ജനുവരി 27ന് തിരുവനന്തപുരത്ത് നടക്കും. ജനുവരി 24നകം ഗൂഗിൾ ലിങ്കിൽ (https://forms.gle/Q4EafyTPERN3Vn5P7 പേര് റജിസ്റ്റർ ചെയ്യണം.പട്ടികജാതി/ പട്ടികവർഗ വിഭാഗക്കാർക്കാണ് അവസരം.

സർട്ടിഫിക്കറ്റുകളുടെ പകർപ്പുകളുമായി ജനുവരി 27നു 10 ന് തൈക്കാട് ഗവ. സംഗീത കോളജിന് സമീപമുള്ള നാഷനൽ കരിയർ സർവീസ് സെന്റർ ഫോർ എസ്സി/ എസ്ടിയിൽ ഹാജരാവുക.
വിശദ വിവരങ്ങൾക്ക്: “National Career Service Centre for SC/Sts, Trivandrum” ഫേസ്ബുക്ക് പേജ് സന്ദർശിക്കുക.
ഫോൺ :0471-2332113.
CATEGORIES News