കേന്ദ്ര പെൻഷൻ പേയ്മെന്റ് സംവിധാനത്തിന് അംഗീകാരം

കേന്ദ്ര പെൻഷൻ പേയ്മെന്റ് സംവിധാനത്തിന് അംഗീകാരം

  • രാജ്യത്തെ എല്ലാ ബാങ്കുകളുടേയും ഏത് ശാഖയിലൂടെയും പെൻഷൻ വിതരണം സാധ്യമാക്കാം

പെൻഷൻ വാങ്ങാൻ ഇനി ബുദ്ധിമുട്ടില്ല. എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓർഗനൈസേഷൻ്റെ (ഇപിഎഫ്ഒ) സെൻട്രൽ ബോർഡ് ഓഫ് ട്രസ്റ്റീസിന്റെ നവംബർ 23ന് ചേരുന്ന ഈ സാമ്പത്തിക വർഷത്തിലെ ആദ്യ യോഗത്തിൽ കേന്ദ്ര പെൻഷൻ പേയ്മെന്റ് സംവിധാനത്തിന് അംഗീകാരം നൽകും .പുതിയ സംവിധാനം പ്രാബല്യത്തിൽ വരുന്നതോടെ എല്ലാ ബാങ്കുകളുടേയും ഇന്ത്യയിലുടനീളമുള്ള ഏത് ശാഖയിലൂടെയും പെൻഷൻ വിതരണം സാധ്യമാക്കുവാനാകും.

ജനുവരി 1 ന് പുതുവർഷ ദിനത്തിൽ പദ്ധതി ആരംഭിക്കുന്നതിനാണ് ലക്ഷ്യമിടുന്നത്. ഇപിഎഫ്‌ഒയുടെ നിലവിലുള്ള ഇൻഫർമേഷൻ ടെക്നോളജി മോഡേണൈസേഷൻ പ്രോജക്ടിന്റെ സെൻട്രലൈസ്‌ഡ് ഐടി എനേബിൾഡ് സിസ്റ്റത്തിന്റെ ഭാഗമായി 2025 ജനുവരി 1 മുതൽ ഈ സൗകര്യം ആരംഭിക്കും. അടുത്ത ഘട്ടത്തിൽ, ആധാർ അടിസ്ഥാനമാക്കിയുള്ള പേയ്മെന്റ് സംവിധാനത്തിലേക്ക് സുഗമമായ മാറ്റവും നടക്കും.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )