
കേന്ദ്ര ബജറ്റ് ; തെരുവുകച്ചവടക്കാർക്ക് 3,0000 രൂപയുടെ യു.പി.ഐ ലിങ്ക്ഡ് ക്രെഡിറ്റ് കാർഡ്
- കൂടുതൽ വായ്പ ലഭിക്കും
ന്യൂഡൽഹി: കേന്ദ്ര ബജറ്റിൽ മാറ്റം വരുത്തിയ പദ്ധതികളിലൊന്ന് പ്രധാനമന്ത്രിയുടെ സ്വനിധി പദ്ധതി (സ്ട്രീറ്റ് വെൻഡേഴ്സ് ആത്മ നിർഭർ നിധി)യാണ്. പദ്ധതി രാജ്യത്തെ 68ലക്ഷം തെരുവ് കച്ചവടക്കാർക്ക് ഗുണകരമായതായി ധനമന്ത്രി ബജറ്റ് പ്രസംഗത്തിൽ പറഞ്ഞു.ഇതിന്റെ അടിസ്ഥാനത്തിൽ പദ്ധതിയിലൂടെ ലഭ്യമാകുന്ന യു.പി.ഐ ലിങ്ക്ട് ക്രെഡിറ്റ് കാർഡുകളുടെ പരിധി 30000 രൂപയായി ഉയർത്തും. കൂടുതൽ ബാങ്ക് വായ്പകളും ലഭ്യമാക്കുമെന്നും ധനമന്ത്രി വ്യക്തമാക്കി.

തെരുവുകച്ചവടക്കാർക്ക് പ്രവർത്തന മൂലധനവായ്പകൾ നൽകുന്നതിനായി ആരംഭിച്ച സൂക്ഷ്മവായ്പ പദ്ധതിയാണ് പ്രധാനമന്ത്രി സ്വനിധി. യോഗ്യരായ തെരുവുകച്ചവടക്കാർക്ക് ഒരുവർഷത്തേക്ക് പ്രതിമാസത്തവണകളായി തിരിച്ചടക്കേണ്ട വിധത്തിൽ വായ്‌പ അനുവദിക്കുക.ചുരുങ്ങിയ പലിശയ്ക്ക് യാതൊരു ഈടുമില്ലാതെ ബാങ്ക് വായ്പ ലഭിക്കുമെന്നതാണ് ഇതിന്റെ പ്രത്യേകത. കേന്ദ്രസർക്കാരിന്റെ പുതിയ മാനദണ്ഡം പ്രകാരം വീട് കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ചെറിയ സംരംഭങ്ങൾക്കും ഇത്തരം വായ്‌പകൾ ലഭിക്കും.