
കേന്ദ്ര ലേബർ കോഡിനെക്കുറിച്ച് ചർച്ച ചെയ്യാൻ മന്ത്രി വി ശിവൻകുട്ടി വിളിച്ച യോഗം ഇന്ന് ചേരും
- ഓൺലൈനായാണ് യോഗം ചേരുന്നത്
തിരുവനന്തപുരം : കേന്ദ്ര ലേബർ കോഡിനെക്കുറിച്ച് ചർച്ച ചെയ്യാൻ തൊഴിൽ മന്ത്രി വി ശിവൻകുട്ടി വിളിച്ച തൊഴിലാളി സംഘടനകളുടെ യോഗം ഇന്ന് ചേരും. ഉച്ചയ്ക്ക് 12 മണിക്ക് ഓൺലൈനായാണ് യോഗം ചേരുന്നത്. ചർച്ച ചെയ്യാതെ തൊഴിൽ കോഡിൽ കരട് ചട്ടങ്ങളുടെ വിജ്ഞാപനം സർക്കാർ ഇറക്കിയതിനെതിരെ ശക്തമായ പ്രതിഷേധം ഇടതു യൂണിയനുകൾ ഉൾപ്പെടെ അറിയിക്കും.

ചട്ടങ്ങൾ രൂപീകരിക്കാൻ കേന്ദ്രത്തിന്റെ കടുത്ത സമ്മർദ്ദമുണ്ടായിരുന്നു എന്നാണ് മന്ത്രി ഇന്നലെ വിശദീകരിച്ചത്. യൂണിയനുകളുടെ അഭിപ്രായം കേട്ട ശേഷം മാത്രമേ തുടർ നടപടിയുണ്ടാകൂവെന്ന് മന്ത്രി വ്യക്തമാക്കിയിട്ടുണ്ട്.
CATEGORIES News
