കേരളം അതീവ ദു:ഖത്തിൽ,അതിജീവിക്കണം – മുഖ്യമന്ത്രി

കേരളം അതീവ ദു:ഖത്തിൽ,അതിജീവിക്കണം – മുഖ്യമന്ത്രി

  • തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ പതാക ഉയർത്തി

തിരുവനന്തപുരം: തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ പതാക ഉയർത്തി. പരേഡിന് മുഖ്യമന്ത്രി സല്യൂട്ട് സ്വീകരിച്ചു. വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനം അതീവ ദുഖത്തിലാണെന്നും വിഷമിച്ചിരുന്നാൽ മതിയാകില്ലെന്നും നമുക്ക് അതിജീവിക്കേണ്ടതുണ്ടെന്നും മുഖ്യമന്ത്രി പിണറായി വിജയൻ സ്വാതന്ത്ര്യദിന സന്ദേശത്തിൽ പറഞ്ഞു.

വയനാട്ടിലെ സ്വാതന്ത്ര്യദിന ചടങ്ങ് കൽപ്പറ്റ എസ്കെഎംജെ ഹയർസെക്കൻഡറി സ്‌കൂൾ ഗ്രൗണ്ടിൽ നടന്നു. മന്ത്രി ഒആർ കേളു പതാക ഉയർത്തി. മുണ്ടക്കൈ-ചൂരൽമല ഉരുൾപൊട്ടലിന്റെ പശ്ചാത്തലത്തിൽ ആഘോഷ പരിപാടികൾ, പരേഡ് എന്നിവ പൂർണ്ണമായും ഒഴിവാക്കിയാണ് വയനാട്ടിലെ സ്വാതന്ത്ര്യദിന ചടങ്ങുകൾ നടന്നത്.

കോഴിക്കോട് വിക്രം മൈതാനിൽ നടന്ന സ്വാതന്ത്ര്യ ദിനാഘോഷത്തിൽ മന്ത്രി എകെ ശശീന്ദ്രൻ പതാക ഉയർത്തി. കൊച്ചി ദക്ഷിണ നാവിക സേനാ ആസ്ഥാനത്തും സ്വാതന്ത്ര്യദിനാഘോഷ ചടങ്ങുകൾ നടന്നു. മലപ്പുറം എംഎസ്‌പി മൈതാനത്ത് റവന്യു മന്ത്രി കെ. രാജൻ പതാക ഉയർത്തി.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )