
കേരളം വിടരുതെന്ന ഉപാധി ഒഴിവാക്കി; വേടന്റെ ജാമ്യവ്യവസ്ഥയിൽ ഇളവ്
- വേടനെതിരെ കേസെടുത്തത് ഗവേഷക വിദ്യാർഥി മുഖ്യമന്ത്രിക്ക് നൽകിയ പരാതിയിൽ എറണാകുളം സെൻട്രൽ പൊലീസാണ്
കൊച്ചി: റാപ്പർ വേടൻ്റെ മുൻകൂർ ജാമ്യവ്യവസ്ഥകളിൽ ഇളവ് നൽകി ഹൈകോടതി. വേടൻ സ്ത്രീത്വത്തെ അപമാനിച്ചുവെന്ന് കാണിച്ച് ഗവേഷക വിദ്യാർഥി നൽകിയ പരാതിയിലെ ജാമ്യവ്യവസ്ഥകളിലാണ് ഇളവ് നൽകിയത്. കേരളം വിട്ടുപോകരുതെന്ന വ്യവസ്ഥയാണ് റദ്ദാക്കിയത്. വിദേശ യാത്രക്കും അനുമതിയുണ്ട്.

രാജ്യം വിടുകയാണെങ്കിൽ അന്വേഷണ ഉദ്യോഗസ്ഥനെ അറിയിക്കണം.വേടനെതിരെ കേസെടുത്തത് ഗവേഷക വിദ്യാർഥി മുഖ്യമന്ത്രിക്ക് നൽകിയ പരാതിയിൽ എറണാകുളം സെൻട്രൽ പൊലീസാണ് . യുവതി മുഖ്യമന്ത്രിയുടെ ഓഫിസിലെത്തിയാണ് പരാതി നൽകിയത്. കൊച്ചിയിലെ ഫ്ലാറ്റിലേക്ക് വിളിച്ചുവരുത്തി വേടൻ ലൈംഗിക അതിക്രമം നടത്തിയെന്നായിരുന്നു പരാതി. സ്ത്രീത്വത്തെ അപമാനിക്കൽ, ലൈംഗികാതിക്രമം എന്നീ വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തത്. കേസിൽ വേടനെ നേരത്തെ തന്നെ ചോദ്യം ചെയ്തിരുന്നു. കേസിനാസ്‌പദ സംഭവം നടന്നത് 2020ലായിരുന്നു.
CATEGORIES News
