കേരളത്തിന്റെ ആരോഗ്യ സംരക്ഷണ മാതൃകകൾക്ക് രാജ്യവ്യാപകമായി വീണ്ടും അംഗീകാരം ലഭിച്ചു- ആരോഗ്യ മന്ത്രി

കേരളത്തിന്റെ ആരോഗ്യ സംരക്ഷണ മാതൃകകൾക്ക് രാജ്യവ്യാപകമായി വീണ്ടും അംഗീകാരം ലഭിച്ചു- ആരോഗ്യ മന്ത്രി

  • കർണാടക സർക്കാർ ഇന്ന് അവതരിപ്പിച്ച സംസ്ഥാന ബജറ്റിൽ കേരള മാതൃകയിലുള്ള പാലിയേറ്റീവ് കെയർ പദ്ധതി നടപ്പിലാക്കുമെന്ന് ഔദ്യോഗികമായി പ്രഖ്യാപിച്ചുവെന്ന് മന്ത്രി ഫേസ്ബുക്കിൽ കുറിച്ചു

തിരുവനന്തപുരം: കേരളത്തിന്റെ ആരോഗ്യ സംരക്ഷണ മാതൃകകൾക്ക് രാജ്യവ്യാപകമായി വീണ്ടും അംഗീകാരം ലഭിച്ചതായി ആരോഗ്യ മന്ത്രി വീണ ജോർജ് അറിയിച്ചു . കർണാടക സർക്കാർ ഇന്ന് അവതരിപ്പിച്ച സംസ്ഥാന ബജറ്റിൽ കേരള മാതൃകയിലുള്ള പാലിയേറ്റീവ് കെയർ പദ്ധതി നടപ്പിലാക്കുമെന്ന് ഔദ്യോഗികമായി പ്രഖ്യാപിച്ചുവെന്ന് മന്ത്രി ഫേസ്ബുക്കിൽ കുറിച്ചു.

ഒരു സംസ്ഥാനത്തിന്റെ ബജറ്റിൽ മറ്റൊരു സംസ്ഥാനത്തിൻ്റെ പ്രവർത്തനങ്ങളെ മാതൃകയായി എടുത്തു പറയുന്നത് അപൂർവമായ കാര്യമാണെന്ന് ആരോഗ്യ മന്ത്രി വീണ ജോർജ് ചൂണ്ടിക്കാട്ടി.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )