കേരളത്തിന്റെ മനസ് എൽഡിഎഫിനൊപ്പം -മുഖ്യമന്ത്രി പിണറായി വിജയൻ

കേരളത്തിന്റെ മനസ് എൽഡിഎഫിനൊപ്പം -മുഖ്യമന്ത്രി പിണറായി വിജയൻ

  • ഭരണവിരുദ്ധ വികാരം എവിടെയും പ്രകടമല്ലെന്നും പ്രതിപക്ഷത്തോടുള്ള അവിശ്വാസവും അസന്തുഷ്‌ടിയും കാണാനുമുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു

തിരുവനന്തപുരം : കേരളത്തിന്റെ മനസ് എൽഡിഎഫിനൊപ്പമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സാധാരണ തിരഞ്ഞെടുപ്പുകളിൽ കാണാറുള്ള ഭരണത്തിനെതിരെയുള്ള വികാരം ഉണ്ടാകുമെന്ന് പ്രതീക്ഷിച്ചവർക്ക് കടുത്ത നിരാശ ഉണ്ടാക്കുന്നതാണ് ജനങ്ങളിൽ നിന്നുള്ള പ്രതികരണമെന്നും അദ്ദേഹം പറഞ്ഞു. ഭരണവിരുദ്ധ വികാരം എവിടെയും പ്രകടമല്ലെന്നും പ്രതിപക്ഷത്തോടുള്ള അവിശ്വാസവും അസന്തുഷ്‌ടിയും കാണാനുമുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. പ്രചാരണ രംഗത്ത് പ്രതിപക്ഷം അഴിച്ചുവിട്ട നുണ പ്രചാരണങ്ങൾ അവവർക്ക് തന്നെ തിരിച്ചടിയായെന്നും മുഖ്യമന്ത്രി വ്യക്തമാക്കി . 2021ൽ അവതരിപ്പിച്ച പ്രകടനപത്രികയിൽ 97 ശതമാനവും പൂർത്തീകരിച്ചാണ് ഇക്കുറി തിരഞ്ഞെടുപ്പിനെ നേരിടുന്നത് എന്നും, അത് അഭിമാനകരമായ നേട്ടമാണ്. ചെയ്യാൻ പറ്റുന്നത് പറയുക പറയുന്നത് ചെയ്യുക. ഇത് കൃത്യമായി പാലിച്ചു പോകുന്നുണ്ട്.

വികസനത്തിന് ഒപ്പം ജനങ്ങളുടെ ക്ഷേമവും സർക്കാർ നോക്കി. രണ്ടും ഒരുമിച്ച് കൊണ്ടുപോകാൻ കഴിഞ്ഞു. ആ മുന്നേറ്റം ശക്തിപ്പെടുത്തേണ്ടതുണ്ട്. ഭാവി വികസനത്തിലും ശ്രദ്ധിക്കേണ്ട ഘട്ടമാണിത്. കേന്ദ്രത്തിൽ നിന്ന് അർഹമായ വിഹിതം കേരളത്തിന് ലഭിക്കുന്നില്ല എന്നും, ഇത് വികസനത്തെ പ്രതികൂലമായി ബാധിച്ചു. എൽഡിഎഫിനെ എതിർക്കുന്ന മുന്നണിയിൽ ഉള്ളവർ പോലും കേരളത്തിന്റെ സ്ഥിരതയും സാമൂഹ്യ നീതിയും ആഗ്രഹിക്കുന്നുണ്ടെങ്കിൽ എൽഡിഎഫിന് വോട്ട് ചെയ്യണം അദ്ദേഹം അറിയിച്ചു.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )