
കേരളത്തിന്റെ മാലിന്യ സംസ്കരണ മേഖലയിൽ വലിയ മാറ്റം
- സാനിറ്ററി മാലിന്യങ്ങൾ സംസ്കരിക്കാനുള്ള പ്ലാന്റുകൾ ആറ് മാസത്തിനുളളിൽ വരും
തിരുവനന്തപുരം: കേരളത്തിന്റെ മാലിന്യ സംസ്കരണ മേഖലയിൽ വലിയ മാറ്റങ്ങൾ ഉടൻ വരുമെന്ന് മന്ത്രി എം ബി രാജേഷ്. സാനിറ്ററി മാലിന്യങ്ങൾ സംസ്കരിക്കാനുള്ള പ്ലാന്റുകൾ ആറ് മാസത്തിനുളളിൽ വരും. 120 ട്ടൺ മാലിന്യങ്ങൾ ഒന്നിച്ച് സംസ്കരിക്കാൻ സാധിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

തിരുവനന്തപുരം കോർപറേഷന്റെ ആധുനി അറവുശാല ഉദ്ഘാടനം നിർവഹിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മന്ത്രി. RDF പ്ലാന്റുറുകൾ മൂന്ന് മാസത്തിനുള്ളിൽ നിലവിൽ വരുമെന്നും ബ്രഹ്മപുരം ആളുകൾ കാണാൻ കൊതിക്കുന്ന ടൂറിസ്റ്റ് കേന്ദ്രമാക്കി മാറ്റുമെന്നും മന്ത്രി പറഞ്ഞു. സംസ്ഥാനത്ത് ഏഴ് വൻകിട പ്ലാൻ്റുകൾ നിലവിൽ വരുമെന്നും കേരളത്തിന്റെ മാറ്റങ്ങൾ ദേശീയ തല ത്തിൽ അംഗീകരിക്കപ്പെടുന്നെന്നും മന്ത്രി പറഞ്ഞു.
CATEGORIES News