കേരളത്തിന് മുന്നറിയിപ്പ്; വേനൽ മഴയിൽ സംസ്ഥാനത്ത് ഉരുൾപൊട്ടലിന് സാധ്യത

കേരളത്തിന് മുന്നറിയിപ്പ്; വേനൽ മഴയിൽ സംസ്ഥാനത്ത് ഉരുൾപൊട്ടലിന് സാധ്യത

  • ഏപ്രിൽ നാല് വരെ കേരളത്തിൽ ശക്തമായ വേനൽ മഴ ലഭിച്ചേക്കുമെന്നാണ് അറിയിപ്പ്

ഡൽഹി: വേനൽ മഴയിൽ കേരളത്തിനും കർണാടകയ്ക്കും മുന്നറിപ്പ് നൽകി കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഇരു സംസ്ഥാനങ്ങളിലെയും ചിലസ്ഥലങ്ങളിൽ ഉരുൾപൊട്ടലിനും സാധ്യതയുണ്ട്. കൂടാതെ വരും ദിവസങ്ങളിൽ വേനൽ മഴ ശക്തമാകാൻ സാധ്യതയുണ്ടെന്നും ജാഗ്രത വേണമെന്നും ഐ.എം.ഡി മേധാവി മൃത്യുഞ്ജയ് മൊഹാപാത്ര അറിയിച്ചു. ഏപ്രിൽ നാല് വരെ കേരളത്തിൽ ശക്തമായ വേനൽ മഴ ലഭിച്ചേക്കുമെന്നാണ് അറിയിപ്പ്.

ഏപ്രിലിൽ വടക്കു കിഴക്കൻ സംസ്ഥാനങ്ങളിൽ വെള്ളപ്പൊക്കത്തിന് സാധ്യതയുണ്ടെന്നും മൃത്യുഞ്ജയ് മൊഹാപാത്ര കൂട്ടിച്ചേർത്തു. അതേസമയം ഏപ്രിൽ ജൂൺ മാസങ്ങളിൽ രാജ്യത്ത് സാധാരണയിലും ഉയർന്ന ചൂട് അനുഭവപ്പെടുമെന്നും മുൻകരുതലുകൾ സ്വീകരിക്കണമെന്നും കാലാവസ്ഥാ വകുപ്പ് നിർദ്ദേശം നൽകിയിട്ടുണ്ട്.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )