കേരളത്തിന് മൂന്ന് അമൃത് ഭാരത് എക്സ്പ്രസ് ട്രെയിനുകൾ

കേരളത്തിന് മൂന്ന് അമൃത് ഭാരത് എക്സ്പ്രസ് ട്രെയിനുകൾ

  • തിരുവനന്തപുരത്ത് നടക്കുന്ന ചടങ്ങിലാണ് ഇതിന് ഔപചാരിക തുടക്കം കുറിക്കുക.

തിരുവനന്തപുരം: കേരളത്തിന് മൂന്ന് അമൃത് ഭാരത് എക്‌സ്പ്രസ് ട്രെയിനുകൾ പ്രഖ്യാപിച്ച് ഇന്ത്യൻ റെയിൽവേ. ഇതോടൊപ്പം ഒരു പാസഞ്ചർ ട്രെയിൻ ഉൾപ്പെടെ ആകെ നാല് പുതിയ ട്രെയിനുകളാണ് സംസ്ഥാനത്തിന് ലഭിക്കുക. പുതുതായി അനുവദിച്ചത് സർവീസ് ഗുരുവായൂർ – തൃശൂർ പാസഞ്ചർ ട്രെയിനാണ്. കേരളത്തിന് ലഭിച്ച ഈ ട്രെയിനുകൾ പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്ളാഗ് ഓഫ് ചെയ്യും. അടുത്തയാഴ്ച കേരളത്തിലെത്തുന്ന പ്രധാനമന്ത്രി, തമിഴ്‌നാടിനും കേരളത്തിനുമായി അനുവദിച്ച ആറ് ട്രെയിനുകൾ ഒരുമിച്ചാണ് ഫ്ളാഗ് ഓഫ് ചെയ്യുന്നത്. തിരുവനന്തപുരത്ത് നടക്കുന്ന ചടങ്ങിലാണ് ഇതിന് ഔപചാരിക തുടക്കം കുറിക്കുക.

തിരുവനന്തപുരം – താംബരം, തിരുവനന്തപുരം – ഹൈദരാബാദ്, നാഗർകോവിൽ – മംഗളൂരു എന്നിവയാണ് കേരളത്തിന് അനുവദിച്ച അമൃത് ഭാരത്/എക്സ് പ്രസ് സർവീസുകൾ. നാഗർകോവിൽ -ചർലപ്പള്ളി, കോയമ്പത്തൂർ ധൻബാദ് എന്നീ അമൃത് ഭാരത് ട്രെയിനുകളാണ് തമിഴ്‌നാടിന് ലഭിക്കുന്നത്.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )