കേരളത്തിലുടനീളമുള്ള റെയിൽവേ മേൽപ്പാലങ്ങളുടെ അടിഭാഗത്ത് വി പാർക്കുകൾ നിർമ്മിക്കുമെന്ന് മന്ത്രി പി.എ മുഹമ്മദ് റിയാസ്

കേരളത്തിലുടനീളമുള്ള റെയിൽവേ മേൽപ്പാലങ്ങളുടെ അടിഭാഗത്ത് വി പാർക്കുകൾ നിർമ്മിക്കുമെന്ന് മന്ത്രി പി.എ മുഹമ്മദ് റിയാസ്

  • രാത്രി വൈകിയും നിരവധി ആളുകളാണ് ഈ പാർക്കിലേക്കെത്തുന്നത്

തിരുവനന്തപുരം : കേരളത്തിലുടനീളമുള്ള റെയിൽവേ മേൽപ്പാലങ്ങളുടെ അടിഭാഗത്ത് വി പാർക്കുകൾ നിർമ്മിക്കുമെന്ന് മന്ത്രി പി .എ മുഹമ്മദ് റിയാസ്. നിയമസഭയിലാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്. നിരവധി റെയിൽവേ മേൽപ്പാലങ്ങളുടെ അടിഭാഗം സൗന്ദര്യവൽക്കരണത്തിന് വേണ്ടി വിനോദസഞ്ചാര വകുപ്പ് ഭരണാനുമതി നൽകി കഴിഞ്ഞുവെന്ന് അദ്ദേഹം പറഞ്ഞു.

കൊല്ലം ഇരവിപുരം മണ്ഡലത്തിൽ വി പാർക്ക് പൂർത്തീകരിച്ചിട്ടുണ്ട്. രാത്രി വൈകിയും നിരവധി ആളുകളാണ് ഈ പാർക്കിലേക്കെത്തുന്നത്. വിവിധ ഇടങ്ങളിൽ പാർക്കുകൾ നിർമ്മിക്കാൻ കഴിയും. അതിന് എല്ലാവരുടെയും സഹായസഹകരണങ്ങൾ ആവശ്യമാണെന്ന് മന്ത്രി പറഞ്ഞു.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus (0 )