
കേരളത്തിലെ ആംബുലൻസ് നിരക്കുകൾ ഏകീകരിച്ചു
- നിരക്ക് ആംബുലൻസിൽ പ്രദർശിപ്പിക്കണം
തിരുവനന്തപുരം:കേരളത്തിലെ ആംബുലൻസ് മിനിമം നിരക്ക് ഏകീകരിച്ച് 600 മുതൽ 2500 രൂപ വരെയാക്കി ഗതാഗത വകുപ്പ് ഉത്തരവിറക്കി. കാൻസർ ബാധിതർക്കും പന്ത്രണ്ട് വയസിന് താഴെയുള്ളവർക്കും കിലോമീറ്ററിന് രണ്ട് രൂപയും ബിപിഎൽ വിഭാഗത്തിലുള്ളവർക്ക് 20%വും ഇളവു നൽകണം.

ഐസിയു സപ്പോർട്ട് ഉള്ള ഡി ലവൽ ആംബുലൻസിൻ്റെ മിനിമം ചാർജ് 20 കിലോമീറ്ററിന് 2500 രൂപയാക്കി. സി ലവൽ ട്രാവലർ ആംബുലൻസിന് 1500 രൂപയാകും. ബി ലവൽ നോൺ എസി ട്രാവലറിന് 1000 രൂപയും ഈടാക്കാം. എ ലവൽ എസി ആംബുലൻസുകൾക്ക് 800രൂപയാകും . എ ലവൽ നോൺ എസി ആംബുലൻസുകൾക്ക് 600 രൂപയും ചാർജ് ചെയ്യും. ആംബുലൻസിൽ നിരക്ക് പ്രദർശിപ്പിക്കണം.
CATEGORIES News