
കേരളത്തിൽ അടിസ്ഥാന സൗകര്യ വികസന രംഗത്ത് വലിയ മുന്നേറ്റമെന്ന് മുഖ്യമന്ത്രി
- 5 ലക്ഷത്തോളം വീടുകൾ ലൈഫ് മിഷൻ വഴി ലഭ്യമാക്കിയെന്നും മുഖ്യമന്ത്രി പറഞ്ഞു
തിരുവനന്തപുരം : സംസ്ഥാനത്ത് അടിസ്ഥാന സൗകര്യ വികസന രംഗത്ത് വലിയ മുന്നേറ്റം ഉണ്ടായെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ലോകം ഉറ്റുനോക്കുന്ന പല പദ്ധതികളും കേരളം യാഥാർത്ഥ്യമാക്കി. മൈക്രൊ ലെവൽ ഇൻഫ്രാസ്ട്രക്ചർ വികസനവും ഏറ്റെടുത്തുവെന്നും 5 ലക്ഷത്തോളം വീടുകൾ ലൈഫ് മിഷൻ വഴി ലഭ്യമാക്കിയെന്നും മുഖ്യമന്ത്രി പറഞ്ഞു.

സാധാരണക്കാരുടെ ജീവിത നിലവാരം മെച്ചപ്പെടുത്താനുള്ള ഇത്തരം ഇടപെടലുകളിലൂടെ സർക്കാർ നഗരവൽക്കരണത്തെ അഭിസംബോധന ചെയ്തു മുന്നോട്ട് പോവുകയാണ്. പുതിയ സാമ്പത്തിക കാഴ്‌ചപ്പാടും തൊഴിൽ ക്ഷേമവുമെല്ലാം അർബൻ കോൺക്ലേവിൽ ചർച്ചയാകണമെന്നും മുഖ്യമന്ത്രി പറഞ്ഞു. പുതിയ തൊഴിൽ സംസ്ക്‌കാരങ്ങൾക്ക് ചേരുന്ന വിധത്തിൽ നഗര വികസനം യാഥാർത്ഥ്യമാക്കണം. മഹാമാരികൾ ജനങ്ങളെ ബാധിക്കാത്ത തരത്തിലുള്ള സംവിധാനങ്ങൾ ഉണ്ടാകണം. നഗരം ഭിന്നശേഷി സൗഹൃദമാക്കുന്നതുൾപ്പെടെയുള്ള ചർച്ചകളും ഉയർന്നു വരണമെന്നും മുഖ്യമന്ത്രി പറഞ്ഞു
