കേരളത്തിൽ അപ്രതീക്ഷിത ശൈത്യം; കാരണം ലാനിനയും സൈബീരിയൻ ഹൈയിൽ നിന്നുള്ള വായുപ്രവാഹവുമെന്ന് വിദഗ്‌ധർ

കേരളത്തിൽ അപ്രതീക്ഷിത ശൈത്യം; കാരണം ലാനിനയും സൈബീരിയൻ ഹൈയിൽ നിന്നുള്ള വായുപ്രവാഹവുമെന്ന് വിദഗ്‌ധർ

  • മിക്ക ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളും മുൻ വർഷങ്ങളിൽ നിന്ന് വിപരീതമായി കടുത്ത ശൈത്യമാണ് അനുഭവിക്കുന്നത്.

തിരുവനന്തപുരം: കേരളത്തിലടക്കമുള്ള ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ പതിവില്ലാതെ അനുഭവപ്പെടുന്ന ശൈത്യത്തിന് കാരണം ലാനിനയും സൈബീരിയൻ ഹൈയിൽ നിന്നുള്ള വായുപ്രവാഹവുമെന്ന് വിദഗ്ധർ. മിക്ക ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളും മുൻ വർഷങ്ങളിൽ നിന്ന് വിപരീതമായി കടുത്ത ശൈത്യമാണ് അനുഭവിക്കുന്നത്.

ആഗോള പ്രതിഭാസമായ ലാ നിന (La Niña), സൈബീരിയൻ ഹൈയിൽ നിന്നുള്ള വായുപ്രവാഹം, പ്രാദേശികമായ താപ വികിരണ പ്രതിഭാസങ്ങൾ തുടങ്ങിയ കാലാവാസ്ഥ മാറ്റമാണ് അതിശൈത്യത്തിന് കാരണമെന്ന് മെറ്റീരിയോളജിക്കൽ ഡിപ്പാർട്ട്മെന്റ് (IMD) ശാസ്ത്രജ്ഞനും ബെംഗളൂരു സർവകലാശാലയിലെ പ്രൊഫസറുമായ കാംസലി നാഗരാജ മാധ്യമങ്ങളോട് പറഞ്ഞു. പ്രൊഫസർ കാംസലി നാഗരാജ, ഐഎംഡി ശാസ്ത്രജ്ഞൻ ചനബസനഗൗഡ എസ്. പാട്ടീൽ എന്നിവരാണ് ഈ പ്രതിഭാസത്തിന് പിന്നിലെ ശാസ്ത്രം വിശകലനം ചെയ്തത്.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )