കേരളത്തിൽ ഏകീകൃത വാഹന രജിസ്ട്രേഷൻ ഉടനില്ല

കേരളത്തിൽ ഏകീകൃത വാഹന രജിസ്ട്രേഷൻ ഉടനില്ല

  • പഠനം നടത്തി രണ്ടാഴ്‌ചയ്ക്കകം റിപ്പോർട്ട് സമർപ്പിക്കാൻ നിർദ്ദേശം

തിരുവനന്തപുരം:കേരളത്തിൽ എവിടെയും വാഹന രജിസ്ട്രേഷൻ ചെയ്യാമെന്ന പദ്ധതി ഉടനില്ല. നിരവധി മാറ്റങ്ങൾ വരുത്തിയാലേ ഏകീകൃത രജിസ്ട്രേഷൻ നടക്കൂവെന്ന് ഗതാഗത കമ്മീഷണർ അറിയിച്ചു. സോഫ്റ്റ്വെയർ അപ്ഡേറ്റും നയംമാറ്റം ഉൾപ്പെടുന്ന കാര്യങ്ങൾക്കും കൂടുതൽ സമയം വേണമെന്നും അദ്ദേഹം കൂട്ടിചേർത്തു.

ഹൈക്കോടതി വിധിയുടെ അടിസ്ഥാനത്തിലായിരുന്നു സംസ്ഥാനത്ത് എവിടെയും വാഹന രജിസ്ട്രേഷൻ നടത്താമെന്ന് നേരത്തെ തീരുമാനിച്ചിരുന്നത്. എന്നാൽ, നിലവിലെ സംവിധാനം മുഴുവൻ പൊളിച്ചുമാറ്റണമെന്നാണു പ്രതിസന്ധിയായി പറയുന്നത്. നയത്തിലും സോഫ്‌റ്റ് വെയറുകളിലും മാറ്റം ആവശ്യമാണ്. എല്ലാ കാര്യങ്ങളും വിശദമായി പഠിച്ച ശേഷം മാത്രമേ ഇത്തരമൊരു തീരുമാനത്തിലേക്ക്ഇത്തരമൊരു തീരുമാനത്തിലേക്ക് പോകാൻ പറ്റൂവെന്നാണ് കമ്മിഷണർ അറിയിച്ചത്.വിഷയത്തിൽ പഠനം നടത്താൻ ഗതാഗത കമ്മീഷണർ കമ്മിറ്റി രൂപീകരിച്ചു. സീനിയർ ട്രാൻസ്പോർട്ട് കമ്മീഷണർ ആർ. രാജീവ് നേതൃത്വം നൽകും. രണ്ടാഴ്ചയ്ക്കകം റിപ്പോർട്ട് സമർപ്പിക്കാൻ ഇവർക്കു നിർദ്ദേശം നൽകിയിട്ടുണ്ട്.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )