
കേരളത്തിൽ കാൻസർ പ്രതിരോധത്തിനാണ് സർക്കാർ മുൻഗണന നൽകുന്നത്- മന്ത്രി വീണാ ജോർജ്
- തിരുവനന്തപുരം റീജിയണൽ ക്യാൻസർ സെന്ററിൽ 242 കോടി രൂപ ചെലവിൽ നിർമ്മിച്ച ബഹുനില കെട്ടിട ഉദ്ഘാടന വേദിയിൽ സംസാരിക്കവൈയാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.
തിരുവനന്തപുരം: കേരളത്തിൽ പ്രതിവർഷം 70,000 കാൻസർ കേസുകളാണ് റിപ്പോർട്ട് ചെയ്യുന്നതെന്നും അതിനാൽ പ്രതിരോധത്തിനാണ് സർക്കാർ മുൻഗണന നൽകുന്നതെന്നും ആരോഗ്യ മന്ത്രി വീണാ ജോർജ് പറഞ്ഞു. തിരുവനന്തപുരം റീജിയണൽ ക്യാൻസർ സെന്ററിൽ 242 കോടി രൂപ ചെലവിൽ നിർമ്മിച്ച ബഹുനില കെട്ടിട ഉദ്ഘാടന വേദിയിൽ സംസാരിക്കവൈയാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.

ആർസിസിയുടെ ചരിത്രത്തിലെ സുപ്രധാനമായ ദിവസമാണിതെന്നും, ഒപ്പം തന്നെ ബോധവൽക്കരണത്തിനും ചികിത്സ സൗകര്യങ്ങൾക്കുമാണ് സർക്കാർ പരിഗണന നൽകുന്നതെന്നും മന്ത്രി പറഞ്ഞു.
CATEGORIES News
