
കേരളത്തിൽ തുലാവർഷം വൈകും; കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം
- ശക്തി എന്നാണ് ഈ ചുഴലിക്കാറ്റി്റെ പേര്. മഹാരാഷ്ട്ര, ഗുജറാത്ത് തീരങ്ങളിലാണ് ശക്തി ശക്തമാവുക
തിരുവനന്തപുരം: മധ്യ അറബിക്കടലിൽ രൂപം കൊണ്ട ചുഴലിക്കാറ്റ് ശക്തിയാർജിച്ച സാഹചര്യത്തിൽ കേരളത്തിൽ തുലാവർഷം വൈകാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ കേന്ദ്രം. ശക്തി എന്നാണ് ഈ ചുഴലിക്കാറ്റി്റെ പേര്. മഹാരാഷ്ട്ര, ഗുജറാത്ത് തീരങ്ങളിലാണ് ശക്തി ശക്തമാവുക. ഒക്ടോബറിൽ ലഭിക്കേണ്ട മഴയിൽ കുറവുണ്ടാകാനും ഈ ചുഴലി കാരണമാകും.

കേരളം ഉൾപ്പെടെയുള്ള ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ തുലാവർഷത്തിൽ നല്ല രീതിയിൽ മഴ ലഭിക്കുമെന്നായിരുന്നു പ്രവചനം. കേരളത്തിൽ ഒക്ടോബർ അവസാനത്തോടെ തുലാവർഷം ശക്തിപ്പെടാനാണ് സാധ്യത. നവംബറിലും ഡിസംബറിലും ശരാശരിയിലും കൂടുതൽ മഴ ലഭിക്കാനും സാധ്യതയുണ്ട്.ബംഗാൾ ഉൾക്കടലിൽ അടുത്താഴ്ച ന്യൂനമർദം രൂപപ്പെടാൻ സാധ്യതയുള്ളതിനാൽ സംസ്ഥാനത്ത് മഴ പ്രതീക്ഷിക്കാം.
CATEGORIES News
