കേരളത്തിൽ നിന്ന് ഗൾഫ് രാജ്യങ്ങളിലേക്കുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി

കേരളത്തിൽ നിന്ന് ഗൾഫ് രാജ്യങ്ങളിലേക്കുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി

  • വ്യോമ പാതകൾ തുറന്ന സാഹചര്യത്തിൽ സർവീസുകൾ പുനരാരംഭിക്കുമെന്ന് ഇൻഡിഗോ അറിയിച്ചു

കൊച്ചി: ഖത്തറിലെ ഇറാൻ്റെ ആക്രമണത്തിന് പിന്നാലെ കേരളത്തിൽ നിന്ന് ഗൾഫ് രാജ്യങ്ങളിലേക്കുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി.റദ്ദാക്കിയത് നെടുമ്പാശ്ശേരി വിമാനത്തവളത്തിൽ നിന്നുള്ള 17 സർവീസുകളും കണ്ണൂരിൽ നിന്നുള്ള 12 സർവീസുകളും തിരുവനന്തപുരത്ത് നിന്നുള്ള എട്ട് സർവീസുകളുമാണ്.

വ്യോമ പാതകൾ തുറന്ന സാഹചര്യത്തിൽ സർവീസുകൾ പുനരാരംഭിക്കുമെന്ന് ഇൻഡിഗോ അറിയിച്ചു.കൂടാതെ കരിപ്പൂർ വിമാനതാവളത്തിൽ നിന്ന് നിരവധി വിമാനങ്ങൾ റദ്ദാക്കിയിട്ടുണ്ട്. ഇന്ന് പുലർച്ചെ 1: 20 ന് അബുദാബിയിലേക്ക് പോവേണ്ടിയിരുന്ന ഇന്റിഗോ വിമാനം യാത്രക്കാരെ ചെക്കിൻ ചെയ്തതിന് ശേഷം തിരിച്ചയച്ചു. എയർ ഇന്ത്യ എക്സ്പ്രസ് ഇന്നലെയും ഇന്നുമായി ix 385 ദമാം, ix 321 റിയാദ്, ix 347 അബുദാബി,ix 337 മസ്കറ്റ്,ix 351 ഷാർജ വിമാനങ്ങളും റദ്ദാക്കി. പുലർച്ചെ രണ്ടരക്ക് ദോഹയിൽ നിന്നും കരിപ്പൂരിലെത്തി 3:35 ന് മടങ്ങേണ്ടിയിരുന്ന ഖത്തർ എയർവെയ്‌സ് വിമാനവും റദ്ദാക്കി.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )