കേരളത്തിൽ പഠിക്കാൻ വിദേശ വിദ്യാർഥികൾക്ക് താല്പര്യം കൂടുന്നു

കേരളത്തിൽ പഠിക്കാൻ വിദേശ വിദ്യാർഥികൾക്ക് താല്പര്യം കൂടുന്നു

  • ആഫ്രിക്കൻ രാജ്യമായ കെനിയയിൽ നിന്നാണ് ഏറ്റവും കൂടുതൽ അപേക്ഷകൾ

തിരുവനന്തപുരം : കേരളത്തിലെ സർവകലാശാലയിൽ പഠിക്കാൻ വിദേശ വിദ്യാർത്ഥികൾക്ക് താല്പര്യം കൂടുന്നു. എംജി സർവകലാശാല കാമ്പസിലും അഫിലിയേറ്റഡ് കോളേജുകളിലും ഉന്നത പഠനത്തിന് അപേക്ഷ നൽകിയ വിദേശ വിദ്യാർഥികളുടെ എണ്ണത്തിൽ ഗണ്യമായ വർധനയുണ്ടായിട്ടുണ്ട് .

ഇന്ത്യൻ കൗൺസിൽ ഫോർ കൾച്ചറൽ റിലേഷൻസിൻ്റെ(ഐസിസിആർ) സ്കോളർഷിപ്പോടെ പിഎച്ച്ഡി, പിജി, ബിരുദ കോഴ്സു‌കൾ പഠിക്കാൻ 58 രാജ്യങ്ങളിൽനിന്ന് 885 പേരാണ് ഇത്തവണ അപേക്ഷ നൽകിയിട്ടുള്ളത്.കഴിഞ്ഞ അക്കാദമിക് വർഷത്തിൽ ഇത് 571 ആയിറുന്നു.പിഎച്ച്‌ഡി – 187, പിജി – 406, ഡിഗ്രി – 292 എന്നിങ്ങനെയാണ് വിവിധ വിഭാഗങ്ങളിലായി ഈ വർഷം ലഭിച്ച അപേക്ഷകളുടെ എണ്ണം.

ആഫ്രിക്കൻ രാജ്യമായ കെനിയയിൽനിന്നാണ് ഏറ്റവും കൂടുതൽ അപേക്ഷൾ വന്നിട്ടുള്ളത്.79 പേർ അപേക്ഷ നൽകിയിട്ടുണ്ട്. ആഫ്രിക്കയിലെതന്നെ സുഡാനിൽനിന്ന് 77 പേരും അപേക്ഷ നൽകിയിട്ടുണ്ട്.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )