കേരളത്തിൽ പാലിന് വില കൂട്ടേണ്ട സാഹചര്യമില്ല- മിൽമ ചെയർമാൻ കെ എസ് മണി

കേരളത്തിൽ പാലിന് വില കൂട്ടേണ്ട സാഹചര്യമില്ല- മിൽമ ചെയർമാൻ കെ എസ് മണി

  • ഇന്നുമുതൽ കർണാടകയിൽ പാലിന് നാലു രൂപ അധികം കൊടുക്കണം

കൊച്ചി: കർണാടകയിൽ പാലിന് വില കൂട്ടിയതിനാൽ കേരളത്തിൽ കൂട്ടേണ്ട സാഹചര്യമില്ലെന്ന് മിൽമ ചെയർമാൻ കെ എസ് മണി അറിയിച്ചു. ഇന്നുമുതൽ കർണാടകയിൽ പാലിന് നാലു രൂപ അധികം കൊടുക്കണം. കർണാടകയിൽ നിന്നും കേരളം ഒന്നരലക്ഷം ലിറ്റർ പാൽ വാങ്ങുന്നുണ്ട്. അതിനാൽ കേരളത്തിലെ ജനങ്ങൾ അധിക വില നൽകേണ്ടി വരുമോയെന്ന ആശങ്ക ഉണ്ടായിരുന്നു.

വിപണിയിൽ പാലിന് സ്ഥിര വില നിലനിർത്തിയാണ്, സംസ്ഥാന സർക്കാരും, ക്ഷീര സഹകരണ പ്രസ്ഥാനമായ മിൽമയും യോജിച്ച് പ്രവർത്തിക്കുന്നത്. അതിനാൽ കർണാടകയിൽ നിന്നും ഒന്നര ലക്ഷം ലിറ്റർ പാൽ കേരളം വാങ്ങുന്നുണ്ടെങ്കിലും വില വർദ്ധിപ്പിക്കേണ്ട സാഹചര്യം വരുന്നില്ല. ലാഭവിഹിതം കുറഞ്ഞാലും നിലവിൽ വിലവർധനവ് ആവശ്യമില്ലെന്ന് മിൽമ ചെയർമാൻ കെ എസ് മണി വ്യക്തമാക്കി.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )