
കേരളത്തിൽ ബിജെപിക്ക് നേട്ടമുണ്ടാകുമെന്ന് അവകാശപ്പെട്ട് പ്രധാനമന്ത്രി മോദി
- വോട്ടർമാരുടെ എണ്ണം ഉയർന്നിടത്തെല്ലാം ബിജെപി വൻ വിജയം നേടിയിട്ടുണ്ടെന്നും മോദി ചൂണ്ടിക്കാട്ടി.
കൊൽക്കത്ത :കേരളത്തിൽ ബിജെപിക്ക് നേട്ടമുണ്ടാകുമെന്ന് അവകാശപ്പെട്ട് പ്രധാനമന്ത്രി മോദി. കേരളത്തിലും ആസ്സാമിലും പുതുച്ചേരിയിലും പോളിംഗ് ശതമാനം ഉയർന്നു. കേരളത്തിൽ വലിയ തോതിൽ സ്ത്രീ വോട്ടർമാർ പോളിംഗ് ബൂത്തിലെത്തി. സ്ത്രീ വോട്ടർമാരുടെ എണ്ണം ഉയർന്നിടത്തെല്ലാം ബിജെപി വൻ വിജയം നേടിയിട്ടുണ്ടെന്നും മോദി ചൂണ്ടിക്കാട്ടി.

കേരളത്തിൽ എൽഡിഎഫും യുഡിഎഫും വിജയം അവകാശപ്പെടാൻ ആകാതെ പരാജയ ഭീതിയിൽ എന്നും മോദി പറഞ്ഞു. പശ്ചിമ ബംഗാളിലെ തെരഞ്ഞെടുപ്പ് റാലിക്കിടെയാണ് മോദിയുടെ പരാമർശം.
CATEGORIES News
