
കേരളത്തിൽ വാഹന അപകടങ്ങളിലെ മരണനിരക്ക് കുറഞ്ഞു;കണക്ക് പുറത്തുവിട്ട് എംവിഡി
- സമൂഹ മാധ്യമത്തിലൂടെയാണ് മോട്ടോർ വാഹന വകുപ്പിൻ്റെ അറിയിപ്പ്
തിരുവനന്തപുരം:സംസ്ഥാനത്ത് വാഹനാപകടങ്ങളിൽ ജീവൻ നഷ്ടപെടുന്നവരുടെ എണ്ണം തുടർച്ചയായ രണ്ടാം വർഷവും കുറഞ്ഞതായി അറിയിച്ച് മോട്ടോർ വാഹന വകുപ്പ്. 2024ൽ 48836 അപകടങ്ങളിൽ നിന്നും 3714 പേർ മരിച്ചു. 2023ൽ 48091 അപകടങ്ങളിൽ 4080 പേർക്കാണ് ജീവൻ നഷ്ടമായത്.

കേരളത്തിലെ മികച്ച റോഡ് സുരക്ഷാ പ്രവർത്തനങ്ങളിലൂടെ കഴിഞ്ഞ വർഷം 366 പേരെ രക്ഷിക്കാൻ സാധിച്ചുവെന്നാണ് എംവിഡി പറയുന്നത്. സമൂഹ മാധ്യമത്തിലൂടെയാണ് മോട്ടോർ വാഹന വകുപ്പിൻ്റെ അറിയിപ്പ്.
CATEGORIES News