
കേരളത്തെ ഞെട്ടിച്ച് ഹേമ കമ്മിറ്റി റിപ്പോർട്ട്; അങ്ങേയറ്റത്തെ സ്ത്രീവിരുദ്ധത
- വിട്ടുവീഴ്ചയ്ക്ക് തയ്യാറാവുന്നവർക്ക് കോഡ് പേരുകൾ, ‘കോ-ഓപ്പറേറ്റീവ് ‘ആർട്ടിസ്റ്റുകൾ ഇന്ന് പേരിട്ട് വിളിക്കും. പരാതിപ്പെട്ടാൽ പ്രത്യാഘാതങ്ങൾ ഗുരുതരം
കൊച്ചി : സിനിമ മേഖലയിൽ വൻചൂഷണമാണ് നിലനിൽക്കുന്നതെന്ന് ഹേമ കമ്മിറ്റി റിപ്പോർട്ട്. അടിമുടി സ്ത്രീവിരുദ്ധത നിറഞ്ഞതാണ് റിപ്പോർട്ട്.മലയാള സിനിമയിലും കാസ്റ്റിംഗ് കൗച്ച് ഉണ്ട്. അവസരങ്ങൾ കിട്ടാൻ വിട്ടുവീഴ്ചകൾ ചെയ്യണം,
വിട്ടുവീഴ്ചയ്ക്ക് തയ്യാറാവുന്നവർക്ക് കോഡ് പേരുകൾ,
‘കോ-ഓപ്പറേറ്റീവ് ‘ആർട്ടിസ്റ്റുകൾ ഇന്ന് പേരിട്ട് വിളിക്കും. തുടങ്ങിയ ഗുരുതര ആരോപണങ്ങളാണ് ഇപ്പോൾ പുറത്തുവരുന്നത്.
ജീവഭയം കൊണ്ടാണ് ഇത് പുറത്തു പറയാതിരുന്നത് എന്ന് നടികൾ .പരാതിപ്പെട്ടാൽ പ്രത്യാഘാതങ്ങൾ ഗുരുതരവും. വഴിവിട്ട കാര്യങ്ങൾ ചെയ്യാൻ നിർമ്മാതാക്കളും സംവിധായകരും നിർബന്ധിക്കുന്നു എന്നും റിപ്പോർട്ടിൽ പറയുന്നു.
CATEGORIES News
TAGS hemacommissionreport