കേരളമുൾപ്പെടെ ഇതരസംസ്ഥാനങ്ങളിലേക്കുള്ള ടിക്കറ്റ് നിരക്ക് ഉയർത്തി സ്വകാര്യ ബസുകൾ

കേരളമുൾപ്പെടെ ഇതരസംസ്ഥാനങ്ങളിലേക്കുള്ള ടിക്കറ്റ് നിരക്ക് ഉയർത്തി സ്വകാര്യ ബസുകൾ

  • കേരള,കർണാടക ആർടിസി ബസുകളിലും ടിക്കറ്റ് കിട്ടാത്ത അവസ്ഥ ഉടലെടുത്തതോടെ അവസരം മുതലെടുത്താണു ബസുകൾ നിരക്കു വർധിപ്പിക്കുന്നത്.

ബെംഗളൂരു : ബെംഗളൂരു വിമാനത്താവളത്തിൽ നിന്നുള്ള ഇൻഡിഗോ വിമാനങ്ങൾ റദ്ദാക്കൽ പതിവായതും ക്രിസ്മസ് – പുതുവത്സര അവധിയും കണക്കിലെടുത്തു കേരളമുൾപ്പെടെ ഇതരസംസ്ഥാനങ്ങളിലേക്കുള്ള ടിക്കറ്റ് നിരക്ക് ഉയർത്തി സ്വകാര്യ ബസുകൾ. മിക്ക ട്രെയിനുകളും വെയ്റ്റിങ് ലിസ്റ്റിലായതിനാലും, വിമാനങ്ങൾ റദ്ദാക്കുന്നതിനാലും ,അവധിക്കു നാട്ടിൽ പോകാൻ ഒട്ടേറെ മലയാളികൾ സ്വകാര്യ ബസുകളെയാണ് ആശ്രയിക്കുന്നത്.

കേരള,കർണാടക ആർടിസി ബസുകളിലും ടിക്കറ്റ് കിട്ടാത്ത അവസ്ഥ ഉടലെടുത്തതോടെ അവസരം മുതലെടുത്താണു ബസുകൾ നിരക്കു വർധിപ്പിക്കുന്നത്.
അവധിയോടനുബന്ധിച്ചു ബെംഗളൂരുവിൽ നിന്നു ഗോവ, ഹൈദരാബാദ്, മുംബൈ എന്നിവിടങ്ങളിലേക്കുള്ള സ്വകാര്യ ബസുകളും നിരക്ക് ഉയർത്തി.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )