കേരള ഗവർണറായി രാജേന്ദ്ര വിശ്വനാഥ് ആർലെക്കർ ചുമതലയേറ്റു

കേരള ഗവർണറായി രാജേന്ദ്ര വിശ്വനാഥ് ആർലെക്കർ ചുമതലയേറ്റു

  • ചീഫ് ജസ്റ്റിസ് നിതിൻ മധുകർ ജാംദാർ സത്യവാചകം ചൊല്ലിക്കൊടുത്തു

തിരുവനന്തപുരം: 23-ാമത് കേരള ഗവർണറായി രാജേന്ദ്ര വിശ്വനാഥ് ആർലെക്കർ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. രാജ്ഭവനിൽ രാവിലെ പത്തരയ്ക്ക് നടന്ന ചടങ്ങിൽ ചീഫ് ജസ്റ്റിസ് നിതിൻ മധുകർ ജാംദാർ സത്യവാചകം ചൊല്ലിക്കൊടുത്തു. മുഖ്യമന്ത്രി പിണറായി വിജയൻ, ചീഫ് സെക്രട്ടറി ശാരദ മുരളീധരൻ, പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ ഉൾപ്പടെ നിരവധി പേർ ചടങ്ങിൽ സംബന്ധിച്ചു.

ബംഗാൾ ഗവർണർ സി.വി ആനന്ദബോസും ചടങ്ങിന് എത്തിയിരുന്നു.മുൻ ഹിമാചൽ പ്രദേശ് ഗവർണറും ഗോവ നിയമസഭ സ്പീക്കറും മന്ത്രിയുമായിരുന്നു ആർലെക്കർ. ആർ.എസ്.എസിലൂടെ വളർന്നാണ് രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കുന്നത്. ഗോവ ബി.ജെ.പി ജനറൽ സെക്രട്ടറി, ഗോവ വ്യവസായ വികസന കോർപറേഷൻ ചെയർമാൻ, ഗോവ പട്ടിക ജാതി മറ്റു പിന്നാക്ക വിഭാഗ സാമ്പത്തിക വികസന കോർപറേഷൻ ചെയർമാൻ, ബി.ജെ.പി ഗോവ യൂനിറ്റിന്റെ ജനറൽ സെക്രട്ടറി, ബി.ജെ.പി സൗത് ഗോവ പ്രസിഡൻ്റ് തുടങ്ങിയ പദവികൾ വഹിച്ചിട്ടുണ്ട്.ഗോവയിലെ നിയമസഭ പ്രവർത്തനം കടലാസ് രഹിതമാകുന്നത് ആർലെക്കർ സ്പീക്കറായ ശേഷമായിരുന്നു.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )