
കേരള ചിക്കനിലേക്ക് റിക്രൂട്ട്മെന്റ്
- ജനുവരി 31 വരെ അപേക്ഷിക്കാം
തിരുവനന്തപുരം :കുടുംബശ്രീ ബോയിലർ ഫാർമേഴ്സ് പ്രൊഡ്യൂസർ കമ്പനി ലിമിറ്റഡിൽ (KBFPCL) ( കേരള ചിക്കൻ ) ജോലി നേടാൻ അവസരം. പ്രോസസിങ് മാനേജർ തസ്തികയിലേക്കാണ് പുതിയ റിക്രൂട്ട്മെന്റ്. താൽപര്യമുള്ളവർ ജനുവരി 31ന് മുൻപായി തപാൽ മുഖേന അപേക്ഷ നൽകണം.
തസ്തിക & ഒഴിവ്:
കേരള ചിക്കനിൽ പ്രോസസിങ് മാനേജർ റിക്രൂട്ട്മെന്റ്. ആകെ 01 ഒഴിവ്.
പ്രായപരിധി

35 വയസ് വരെയാണ് പ്രായപരിധി.
യോഗ്യത
ലൈവ് സ്റ്റോക്ക് പ്രൊഡക്ട് ടെക്നോളജിയിൽ MVSC ബിരുദം. കൂടെ ഒരു വർഷത്തെ പരിചയം.ബിവിഎസ് സി ബിരുദവും, 3 വർഷത്തെ പ്രവൃത്തി പരിചയം.
ശമ്പളം
തെരഞ്ഞെടുക്കപ്പെടുന്നവർക്ക് 40,000 രൂപ പ്രതിമാസം ശമ്പളമായി ലഭിക്കും.
അപേക്ഷ
താൽപര്യമുള്ളവർ താഴെ നൽകിയിരിക്കുന്ന ലിങ്ക് സന്ദർശിച്ച് അപേക്ഷ ഫോം ഡൗൺലോഡ് ചെയ്ത് പൂരിപ്പിക്കുക. ശേഷം ജനുവരി 31ന് മുൻപായി തപാൽ മുഖാന്തിരം അപേക്ഷിക്കുക.
അപേക്ഷയോടൊപ്പം റെസ്യൂമെയും,സ്വയം സാക്ഷ്യപ്പെടുത്തിയ
സർട്ടിഫിക്കറ്റ് കോപ്പികളും സഹിതമാണ് അപേക്ഷിക്കേണ്ടത്.
Address :The chairman & managing director, Kudumbashree Broiler Farmers producers company limited, TC94/3171, Behind Lalith Flora, Opposite st annes church, pallimukku, pettah, thiruvananthapuram- 695024.