
കേരള ജൈവകർഷക സമിതി മുപ്പത്തിരണ്ടാമത് സംസ്ഥാന സമ്മേളനം ആരംഭിച്ചു
- നാളെ വൈകീട്ടോടെ രണ്ട് ദിവസത്തെ സമ്മേളനം സമാപിക്കും
കേരള ജൈവ കർഷക സമിതി മുപ്പത്തിരണ്ടാമത് സംസ്ഥാന സമ്മേളനം ഡോ. ഇ ഗോവിന്ദൻ നഗറിൽ (വള്ളത്തോൾ വിദ്യാപീഠം, ) ഡോ. കെ.ടി. ജലീൽ എംഎൽഎ ഉദ്ഘാടനം ചെയ്തു. പത്മശ്രീ ചെറുവയൽ രാമൻ മുഖ്യപ്രഭാഷണം നടത്തി.
ഭക്ഷ്യ വിഭവങ്ങളുടെ ഉദ്പാദനത്തിൽ സ്വയം പര്യാപ്തത കൈവരിക്കേണ്ടതിൻ്റെ ആവശ്യകത അനുദിനം ബോധ്യപ്പെട്ടു വരികയാണെന്ന് ഉദാഹരണ സഹിതം അദ്ദേഹം വ്യക്തമാക്കി. പത്മശ്രീ ചെറുവയൽ രാമൻ മുഖ്യപ്രഭാഷണം നടത്തി.

ഭക്ഷ്യ വിഭവങ്ങളുടെ ഉദ്പാദനത്തിൽ സ്വയം പര്യാപ്തത കൈവരിക്കേണ്ടതിൻ്റെ ആവശ്യകത അനുദിനം ബോധ്യപ്പെട്ടു വരികയാണെന്ന് ഉദ്ഘാടന പ്രസംഗത്തിൽ കെ.ടി ജലീൽ ഉദാഹരണ സഹിതം വ്യക്തമാക്കി.പുതു തലമുറക്ക് പ്രചോദനമേകുന്ന രീതിയിൽ ജൈവകൃഷിയുടെ പ്രചാരവും പരിശീലനവും പ്രോൽസാഹിപ്പിക്കേണ്ടതുണ്ട്. കഴിഞ്ഞ 15 വർഷമായി തൻ്റെ വീട്ടിൽ പെയ്യുന്ന ഒരു തുള്ളി മഴവെള്ളം പോലും പുറഞ്ഞേക്ക് ഒഴുക്കിയിട്ടില്ല എന്ന് തുടർന്ന് സംസാരിച്ച പദ്മശ്രീ ചെറുവയൽ രാമൻ പറഞ്ഞു. എടപ്പാൾ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡൻറ് കെ.പ്രഭാകരൻ ചടങ്ങിൽ അധ്യക്ഷനായിരുന്നു. സ്വാഗത സംഘം കൺവീനർ കെ. ചന്ദ്രൻ മാസ്റ്റർ സ്വാഗതവും പ്രൊഫ: എം. ഹാറൂൺ നന്ദിയും പറഞ്ഞു.
നാളെ വൈകീട്ടോടെ രണ്ട് ദിവസത്തെ സമ്മേളനം സമാപിക്കും.