കേരള ബ്ലാസ്റ്റേഴ്‌സിന് പുതിയ പരിശീലകൻ

കേരള ബ്ലാസ്റ്റേഴ്‌സിന് പുതിയ പരിശീലകൻ

  • ഒരു വർഷത്തേക്കാണ് കറ്റാലയുമായി ബ്ലാസ്റ്റേഴ്സ‌് കരാറുണ്ടാക്കിയിരിക്കുന്നത്

കൊച്ചി:സ്പാനിഷ് കോച്ച് ഡേവിഡ് കറ്റാല കേരള ബ്ലാ‌സ്റ്റേഴ്‌സിന്റെ പുതിയ പരിശീലകനാകും. മികായേൽ സ്റ്റാറെ പരിശീലക സ്ഥഥാനത്തു നിന്നു പുറത്താക്കപ്പെട്ടു മാസങ്ങളുടെ ഇടവേളയ്ക്കു ശേഷമാണു പുതിയ ആശാന്റെ നിയമനം. ഔദ്യോഗിക പ്രഖ്യാപനം ഉടനുണ്ടാകുമെന്നാണു സൂചന.

നിലവിലെ ഇന്ത്യൻ സൂപ്പർ ലീഗ് സീസണിൽ കേരള ബ്ലാസ്റ്റേഴ്സ് പ്ലേ ഓഫ് കാണാതെ പുറത്തായിരുന്നു.ഒരു വർഷത്തേക്കാണ് കറ്റാലയുമായി ബ്ലാസ്റ്റേഴ്സ‌് കരാറുണ്ടാക്കിയിരിക്കുന്നത്. സ്പെയിനിലും സൈപ്രസിലുമായി അഞ്ഞൂറിലേറെ മത്സരങ്ങളിൽ പന്തു തട്ടിയിട്ടുള്ള കറ്റാല, സെൻട്രൽ ഡിഫൻഡറായാണു കളിച്ചിരുന്നത്.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )