കേരള ബ്ലാസ്റ്റേഴ്സ് അടുത്ത സീസണിൽ കോഴിക്കോട്ടും കളിക്കും

കേരള ബ്ലാസ്റ്റേഴ്സ് അടുത്ത സീസണിൽ കോഴിക്കോട്ടും കളിക്കും

  • ആരാധകരുടെ സൗകര്യം കൂടി പരിഗണിച്ചാണ് കളികളിൽ ചിലത് മലബാറിൽ നടത്തുന്ന കാര്യം ആലോചിക്കുന്നത്

കൊച്ചി :കേരളത്തിന്റെ സ്വന്തം കേരള ബ്ലാസ്റ്റേഴ്സ് കൊച്ചി വിട്ട് കോഴിക്കോടേക്കും കളിക്കാൻ വരുന്നത് പരിഗണനയിൽ. ബ്ലാസ്റ്റേഴ്സ് സി ഇ ഒ അഭിക് ചാറ്റർജിയാണ് ഇക്കാര്യം വ്യക്തമാക്കിയത്. ആരാധകരുടെ സൗകര്യം കൂടി പരിഗണിച്ചാണ് കളികളിൽ ചിലത് മലബാറിൽ നടത്തുന്ന കാര്യം ആലോചിക്കുന്നത്.

മലബാർ മേഖലയിലാണ് ആണ് കൂടുതൽ ഫുട്ബോൾ ആരാധകർ ഉള്ളത് എന്നതു കൊണ്ട് തന്നെ അവിടെ മത്സരങ്ങൾ നടന്നതിനെക്കുറിച്ച് മുമ്പും ബ്ലാസ്റ്റേഴ്സ് ആലോചിച്ചിട്ടുണ്ട്. അവിടുത്തെ വേദികൾ ഉപയോഗിക്കുന്നതിനെക്കുറിച്ച് ഒക്കെയുള്ള സാധ്യതകൾ ഇപ്പോൾ ചർച്ച ചെയ്യുക ആണെന്ന് സി ഇ ഒ ഇന്ന് പത്ര സമ്മേളനത്തിൽ പറഞ്ഞു.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )