കേരള റാങ്കിംഗ് 2024 പ്രഖ്യാപിച്ചു

കേരള റാങ്കിംഗ് 2024 പ്രഖ്യാപിച്ചു

  • ഉന്നതവിദ്യാഭ്യാസ കൗൺസിൽ ഇതിനായി പ്രത്യേക ഓൺലൈൻ പോർട്ടലും (www.kirf.kshec.org) സജ്ജീകരിച്ചിട്ടുണ്ട്

തൃശൂർ : എൻഐആർഎഫ് മാതൃകയിൽ സംസ്ഥാനത്തെ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളെ അക്കാദമിക മികവിന്റെ അടിസ്ഥാനത്തിൽ റാങ്കുചെയ്യുന്ന കേരള ഇൻസ്റ്റിറ്റ്യൂഷണൽ റാങ്കിംഗ് ഫ്രെയിംവർക്ക് (കെഐആർഎഫ്) സംവിധാനത്തിൽ പ്രഥമ റാങ്കുകൾ – കേരള റാങ്കിംഗ്-2024 – ഉന്നതവിദ്യാഭ്യാസ- മന്ത്രി ഡോ. ആർ ബിന്ദു പ്രഖ്യാപിച്ചു. ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ദേശീയവും അന്തർദേശീയവുമായ റാങ്കിംഗ് മെച്ചപ്പെടുത്താനും ഗുണനിലവാരത്തിന്റെ അടിസ്ഥാനത്തിൽ വിദ്യാർഥികൾക്ക് സ്ഥാപനങ്ങൾ തെരഞ്ഞെടുക്കുവാനും സഹായമാകാൻ എൽഡിഎഫ് സർക്കാർ ആരംഭിച്ചതാണ് ഈ സംവിധാനം.

കേരളത്തിലെ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ദേശീയവും അന്തർദേശീയവുമായ റാങ്കിംഗ് മെച്ചപ്പെടുത്തുന്നതിനാവശ്യമായ മുന്നൊരുക്കം എന്ന നിലയിലാണ് കേരള ഇൻസ്റ്റിറ്റ്യൂഷണൽ റാങ്കിംഗ് ഫ്രെയിംവർക്ക് ഉന്നതവിദ്യാഭ്യാസവകുപ്പും ഉന്നതവിദ്യാഭ്യാസ കൗൺസിലും ആരംഭിച്ചത്. ദേശീയതലത്തിലുള്ള എൻ ഐ ആർ എഫ് മാതൃകയുടെ ചുവടു പിടിച്ച് സംസ്ഥാനാധിഷ്ഠിത മാനദണ്ഡങ്ങൾ കൂടി ഉൾപ്പെടുത്തിയാണ് കെഐആർഎഫ് തയ്യാറാക്കിയിട്ടുള്ളത്. ഉന്നതവിദ്യാഭ്യാസ കൗൺസിൽ ഇതിനായി പ്രത്യേക ഓൺലൈൻ പോർട്ടലും (www.kirf.kshec.org) സജ്ജീകരിച്ചിട്ടുണ്ട്.

സർവ്വകലാശാലകളും കോളേജുകളും ഉൾപ്പെടെ സംസ്ഥാനത്തെ 449 ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളാണ് കെഐആർഎഫ് പ്രഥമറാങ്കിങ്ങിന്റെ ഭാഗമായത്. റാങ്കിങ്ങിൽ സംസ്ഥാനത്തെ 10 സർവ്വകലാശാലകൾ റാങ് ചെയ്തപ്പോൾ കൊച്ചിൻ യൂണിവേഴ് ‌സിറ്റി ഓഫ് സയൻസ് ആൻഡ് ടെക് നോളജി ഒന്നാമതായി. 216 ആർട്സ് & സയൻസ് കോളേജുകളാണ് കെ ഐ ആർ എഫ് റാങ്കിങ്ങിന് ഡേറ്റ സമർപ്പിച്ചത്. ഇവയിൽ ആദ്യത്തെ നൂറ് സ്ഥാപനങ്ങളെയാണ് റാങ്ക് ചെയ്തത്. 101 മുതൽ 150 വരെയുള്ള സ്ഥാപനങ്ങളുടെ ബാൻഡ് പട്ടികയും തയ്യാറാക്കി. തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജാണ് ഒന്നാമത്. 72 എഞ്ചിനീയറിംഗ് കോളേജുകളാണ് റാങ്കിംഗിൽ പങ്കെടുത്തത്. ഇവയിൽ അമ്പത് സ്ഥാപനങ്ങളെ റാങ്ക് ചെയ്തു. 51 മുതൽ 65 വരെയുള്ള സ്ഥാപനങ്ങളുടെ ബാൻഡ് പട്ടികയും തയ്യാറാക്കി. കോളേജ് ഓഫ് എഞ്ചിനിയറിംഗ് തിരുവനന്തപുരം (സിഇടി) ആണ് ഒന്നാമത് എത്തിയത്.

CATEGORIES
TAGS
Share This

COMMENTS Wordpress (0) Disqus ( )