
കേരള ലോട്ടറിയുടെ വൻ ശേഖരം കണ്ടെത്തി
- കേരളത്തിന് പുറത്ത് വിൽക്കാൻ പാടില്ലാത്ത ലോട്ടറി ടിക്കറ്റുകളാണ് തമിഴ്‌നാട്ടിൽ നിന്ന് കണ്ടെത്തിയത്
കോയമ്പത്തൂർ:കേരള ലോട്ടറിയുടെ വൻ ശേഖരം തമിഴ്‌നാട്ടിൽ നിന്ന് പോലീസ് കണ്ടെത്തി. വിവിധ നറുക്കെടുപ്പുകളുടെ 1900 ടിക്കറ്റുകളാണ് തമിഴ്‌നാട് പോലീസ് കോയമ്പത്തൂരിൽ നടത്തിയ റെയ്ഡിൽ കണ്ടെത്തിയത്. ഇതുമായി ബന്ധപ്പെട്ട് 42കാരനായ നാഗരാജിനെ കസ്റ്റഡിയിൽ എടുത്തിട്ടുണ്ട് .

ഇയാളുടെ വീട്ടിൽ നിന്ന് ലോട്ടറി ടിക്കറ്റുകൾക്ക് പുറമെ 2.25 കോടി രൂപയും കണ്ടെടുത്തിട്ടുണ്ട് . കേരളത്തിന് പുറത്ത് വിൽക്കാൻ പാടില്ലാത്ത ലോട്ടറി ടിക്കറ്റുകളാണ് തമിഴ്‌നാട്ടിൽ നിന്ന് കണ്ടെത്തിയത്. ഇത്തരത്തിൽ അനധികൃതമായി ലോട്ടറി നടക്കുന്നുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ കോയമ്പത്തൂർ ജില്ലാ പോലീസ് സൂപ്രണ്ട് കെ.കാർത്തികേയൻ്റെ നേതൃത്വത്തിൽ അന്വേഷണം തുടങ്ങിയിട്ടുണ്ട്.
CATEGORIES News