
കേരള വാട്ടർ അതോറിറ്റിയിൽ അവസരം;അവസാന തിയതി ഓഗസ്റ്റ് 14
- യോഗ്യത:ബിരുദം, പിജിഡിസിഎ
കേരള വാട്ടർ അതോറിറ്റിയിൽ അവസരം. കമ്പ്യൂട്ടർ ഓപ്പറേറ്റർ/ അനലിസ്റ്റ് പോസ്റ്റിലേക്കാണ് പുതിയ റിക്രൂട്ട്മെന്റ് നടക്കുന്നത്. കേരള പിഎസ് സി മുഖേന നടക്കുന്ന നിയമനമാണിത്. ഉദ്യോഗാർഥികൾക്ക് ഓഗസ്റ്റ് 14 വരെ
ഓൺലൈനായി അപേക്ഷിക്കാം. മിനിമം യോഗ്യത ഡിഗ്രിയാണ്. അതോടൊപ്പം PGDCA യും പൂർത്തിയാക്കിയിരിക്കണം.
കാറ്റഗറി നമ്പർ: 193/2024
ആകെ ഒഴിവുകൾ- 2
18 മുതൽ 36 വയസ് വരെയാണ് പ്രായപരിധി. സംവരണ വിഭാഗക്കാർക്ക് വയസിളവുണ്ടായിരിക്കും.
ശമ്പളം: തെരഞ്ഞെടുക്കപ്പെടുന്നവർക്ക് 38,300 രൂപ മുതൽ 93,400 രൂപ വരെ ശമ്പളമായി ലഭിക്കും.
ഉദ്യോഗാർഥികൾക്ക് കേരള പിഎസ് സി യുടെ ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിച്ച് കൂടുതൽ വിവരങ്ങളറിയാം. കേരള പിഎസ് സി വെബ്സൈറ്റ് മുഖേന ഒറ്റത്തവണ രജിസ്ട്രേഷൻ പൂർത്തിയാക്കി അപേക്ഷ നൽകാം
CATEGORIES News