
കേരള സ്കൂൾ ശാസ്ത്രോത്സവ സംഘാടകസമിതി; രൂപീകരണ യോഗത്തിൽ നിന്ന് രാഹുൽ മാങ്കൂട്ടത്തിലിനെ ഒഴിവാക്കി
- നോട്ടീസിൽ നിന്നും പേര് നീക്കാൻ വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി നിർദേശം നൽകിയിട്ടുണ്ട്
തിരുവനന്തപുരം: കേരള സ്കൂൾ ശാസ്ത്രോത്സവ സംഘാടകസമിതി രൂപീകരണ യോഗത്തിൽ നിന്ന് രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയെ ഒഴിവാക്കി. നോട്ടീസിൽ നിന്നും പേര് നീക്കാൻ വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി നിർദേശം നൽകിയിട്ടുണ്ട്.

യോഗത്തിൽ അധ്യക്ഷൻ ആകേണ്ടിയിരുന്നത് രാഹുൽ മാങ്കൂട്ടത്തിലായിരുന്നു. ഈ മാസം 25നാണ് സംഘാടകസമിതി രൂപീകരണ യോഗം. പരിപാടിയുടെ ഉദ്ഘാടകൻ മന്ത്രി എം.ബി രാജേഷാണ്. ഈ വർഷത്തെ സ്‌കൂൾ ശാസ്ത്രോത്സവം പാലക്കാടാണ് നടക്കേണ്ടത്.
CATEGORIES News
