കേരള സ്റ്റോറി 2′ വിന്റെനാളെത്തേ റിലീസിന് അനുമതിഇല്ല

കേരള സ്റ്റോറി 2′ വിന്റെനാളെത്തേ റിലീസിന് അനുമതിഇല്ല

  • 15ദിവസത്തേക്കാണ് സ്റ്റേ.

കൊച്ചി: ‘കേരള സ്റ്റോറി 2′ വിന്റെനാളെത്തേ റിലീസിന് അനുമതിഇല്ല. സിനിമയുടെ റിലീസ്ഹൈക്കോടതി തടഞ്ഞു.കേസിൽ വാദം തുടരുന്നു. ജസ്റ്റിസ്ബെച്ചു കുര്യൻ തോമസ് അധ്യക്ഷനായ സിംഗിൾ ബെഞ്ചാണ് റിലീസ് തടഞ്ഞത്.15ദിവസത്തേക്കാണ് സ്റ്റേ. സിനിമസമുദായിക വിഭജനത്തിന്കാരണമാകുമെന്നും എതിർപ്പുണ്ടെങ്കിൽ
മേൽക്കോടതിയെ സമീപിക്കാമെന്നും ഹൈക്കോടതി. സെൻസർബോർഡ് സിനിമ കണ്ട് കൃത്യമായി വിലയിരുത്തേണ്ടതായിരുന്നെന്നും കോടതി നിരീക്ഷിച്ചു.അതേസമയം,പ്രദർശനാനുമതി തടയണമെന്ന ഹരജി നേരത്തെ തീർപ്പാക്കണംഎന്ന നിർമ്മാതാക്കളുടെ ആവശ്യം ഹൈക്കോടതി തള്ളി.

ഇന്ന് ഉച്ചക്ക് രണ്ടു മണിക്ക് ജസ്റ്റിസ് ബെച്ചു കുര്യൻ തോമസിന്റെ സിംഗിൾ ബെഞ്ച് ഹരജി വീണ്ടും പരിഗണിക്കും. സിനിമയുടെ റിലീസ് നാളെയായതിനാൽ ഹൈക്കോടതിയിൽ നിന്നും പ്രതികൂല ഉത്തരവ് ഉണ്ടായാൽ മേൽക്കോടതിയിൽ സമീപിക്കാൻ സമയം വേണമെന്നായിരുന്നു നിർമ്മാതാക്കളുടെ ആവശ്യം. സിനിമ മുഴുവനായി കാണാൻ സമയമില്ലാത്തതിനാൽ ചിത്രത്തിന്റെ ടീസർ പരിഭാഷ കണ്ടായിരിക്കും കോടതി ഉത്തരവിടുക.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )