
കൈക്കൂലി നൽകിയെന്ന് ആരോപണം; ടി.വി.പ്രശാന്തനെ പുറത്താക്കാൻ നടപടി
- നിയമോപദേശം തേടിയെന്ന് ആരോഗ്യമന്ത്രി വീണ ജോർജ്
കണ്ണൂർ :കണ്ണൂർ എഡിഎം നവീൻ ബാബുവിന് കൈക്കൂലി നൽകിയെന്ന് ആരോപണമുന്നയിച്ച ടി. വി. പ്രശാന്തനെതിരെ നടപടിക്ക് ആരോഗ്യവകുപ്പ്. അഡീഷണൽ ചീഫ് സെക്രട്ടറി പരിയാരം മെഡിക്കൽ കോളേജിൽ നേരിട്ടെത്തി പ്രശാന്തൻ സർവീസ് ചട്ടം ലംഘിച്ചോയെന്ന് പരിശോധിക്കും.

പുറത്താക്കുന്നതിൽ നിയമോപദേശം തേടിയെന്ന് ആരോഗ്യമന്ത്രി വീണ ജോർജ് അറിയിച്ചു.പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിലെ താത്ക്കാലിക ജീവനക്കാരനാണ് പ്രശാന്തൻ.