
കൈറ്റിന്റെ ‘കീ ടു എൻട്രൻസ്’: എഞ്ചിനീയറിങ് മാതൃകാപരീക്ഷ ഏപ്രിൽ 16ന് ആരംഭിക്കും
- പുതുതായി രജിസ്റ്റർ ചെയ്യുന്ന സർക്കാർ – എയ്‌ഡഡ് സ്കൂളുകളിലെ വിദ്യാർത്ഥികൾക്കും മോക് ടെസ്റ്റിനായി അവസരം നൽകുമെന്ന് കൈറ്റ് സി.ഇ.ഒ
തിരുവനന്തപുരം: KEAM പ്രവേശന പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്ത വിദ്യാർത്ഥികൾക്ക് കൈറ്റിന്റെ മോഡൽ പരീക്ഷ എഴുതാം. കൈറ്റിന്റെ നേതൃത്വത്തിൽ നടക്കുന്ന “കീ ടു എൻട്രൻസ്” പരിശീലന പരിപാടിയിൽ കീം (KEAM) വിഭാഗത്തിൽ രജിസ്റ്റർ ചെയ്തവർക്ക് ഏപ്രിൽ 16 മുതൽ 19 വരെ എഞ്ചിനീയറി വിഭാഗത്തിലെ മോഡൽ പരീക്ഷ എഴുതാം.

പുതുതായി രജിസ്റ്റർ ചെയ്യുന്ന സർക്കാർ – എയ്‌ഡഡ് സ്കൂളുകളിലെ വിദ്യാർത്ഥികൾക്കും മോക് ടെസ്റ്റിനായി അവസരം നൽകുമെന്ന് കൈറ്റ് സി.ഇ.ഒ. കെ അൻവർ സാദത്ത് അറിയിച്ചു. http://entrance.kite.kerala.gov.in രജിസ്റ്റർ ചെയ്ത് പരീക്ഷയിൽ പങ്കെടുക്കാം. വിദ്യാർത്ഥികൾക്ക് സൗകര്യപ്രദമായ സമയത്ത് 3 മണിക്കൂറാണ് പരീക്ഷ.
CATEGORIES News