
കൊങ്കൺ മൺസൂൺ ടൈംടേബിൾ; തീവണ്ടികളുടെ സമയത്തിൽ മാറ്റം
- കൊങ്കൺ മൺസൂൺ ടൈംടേബിളിലെ തീവണ്ടികളുടെ സമയത്തിലുള്ള മാറ്റം പ്രസിദ്ധീകരിച്ചു. സമയം മാറുന്ന തീവണ്ടികളുടെയും പുതുക്കിയ സമയവും
തിരുവനന്തപുരം-ലോകമാന്യതിലക് നേത്രാവതി എക്സ്പ്രസ് (16346) രാവിലെ 9.15-നുതന്നെ പുറപ്പെടും. കോഴിക്കോട് -വൈകീട്ട് ആറിനുപകരം 5.07-ന് എത്തും. കണ്ണൂർ-6.37 (നിലവിൽ-7.32.)
ലോകമാന്യതിലക്-തിരുവനന്തപുരം നേത്രാവതി (16345) 1.30 മണിക്കൂർ വൈകിയെത്തും. മംഗളൂരു-പുലർച്ചെ 5.45. കണ്ണൂർ-8.07. ഷൊർണൂർ-12.05. രാത്രി 7.35- ന് തിരുവനന്തപുരം
എറണാകുളം-നിസാമുദ്ദീൻ മംഗള എക്സ്പ്രസ് (12617) മൂന്നുമണിക്കൂർ നേരത്തേ പുറപ്പെടും.
എറണാകുളം-രാവിലെ 10.30. (നിലവിൽ ഉച്ചയ്ക്ക് 1.25)
നിസാമുദ്ദീൻ-എറണാകുളം മംഗള (12618) ഒരുമണിക്കൂർ വൈകിയെ ത്തും. രാത്രി 11.35-ന് മംഗളൂരു ഷൊർണൂർ-പുലർച്ചെ 5.25. എറണാകുളം-8.00 . മംഗളൂരുവിൽ നിന്ന് മുംബൈയിലേക്കുള്ള മത്സ്യഗന്ധ (12620) ഉച്ചയ്ക്ക് 12.45-ന് പുറപ്പെടും. നിലവിൽ-2.20.
മംഗളൂരു-ഗോവ വന്ദേഭാരത് (20646) 8.30-നുതന്നെ പുറപ്പെടും. ഉച്ചയ്ക്ക് 1.15-നുപകരം രണ്ടിന് ഗോവയിലെത്തും.
ഗോവ-മംഗളൂരു വന്ദേഭാരത് (20645) വൈകീട്ട് 5.35-ന് പുറപ്പെടും. നിലവിൽ 6.10-നാണ് പുറപ്പെടുന്നത്.
മുംബൈ-ഗോവ വന്ദേഭാരത് (22229) രാവിലെ 5.25-നുത എന്നെ പുറപ്പെടും. ഉച്ചയ്ക്ക് 3.30-ന് മാത്രമേ ഗോവയിലെത്തൂ. നിലവിലെ സമയത്തെക്കാൾ 2.20 മണിക്കൂർ വൈകും.
ഗോവ-മുംബൈ വന്ദേഭാരത് (22230) ഉച്ചയ്ക്ക് 12.20-ന് പുറപ്പെടും. 2.40-നാണ് പുറപ്പെട്ടിരുന്നത്.